ഇംഗ്ലണ്ടിനെതിരെ ഒരു ഗോള്‍ കൂടി നേടണം, വലത്‌ കൈകൊണ്ട്‌: മറഡോണ

1986 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ദൈവത്തിന്റെ ഗോള്‍ ഒരിക്കല്‍ കൂടി ലോകത്തിന്റെ ഓര്‍മയില്‍ എത്തിക്കുകയാണ്‌ ജന്മദിനത്തില്‍ മറഡോണ
ഇംഗ്ലണ്ടിനെതിരെ ഒരു ഗോള്‍ കൂടി നേടണം, വലത്‌ കൈകൊണ്ട്‌: മറഡോണ
Updated on
1 min read




ഇംഗ്ലണ്ടിനെതിരെ ഒരു ഗോള്‍ നേടണം...എന്റെ വലത്‌ കൈ കൊണ്ട്‌....60ാം ജന്മദിനത്തില്‍ തന്റെ ആഗ്രഹങ്ങളെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ഇതിഹാസ താരം ഡീഗോ മറഡോണയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 1986 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ദൈവത്തിന്റെ ഗോള്‍ ഒരിക്കല്‍ കൂടി ലോകത്തിന്റെ ഓര്‍മയില്‍ എത്തിക്കുകയാണ്‌ ജന്മദിനത്തില്‍ മറഡോണ.

1986 ജൂണ്‍ 22നാണ്‌ ലോകകപ്പ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയ്‌ക്ക്‌ വേണ്ടി ദൈവത്തിന്റെ കൈകള്‍ പ്രവര്‍ത്തിച്ചത്‌. മാര്‍സേയിലേക്ക്‌ ചേക്കേറുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളെ കുറിച്ചും മറഡോണ പറയുന്നു. മാര്‍സേയുടെ ചുമതലയിലുണ്ടായിരുന്നവര്‍ എന്നെ ബന്ധപ്പെടുകയും ഇരട്ടി പ്രതിഫലം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.

നാപ്പോളിക്ക്‌ വേണ്ടി കളിക്കുകയായിരുന്നു ഞാന്‍. യുവേഫ കപ്പ്‌ ജയിച്ചാല്‍ എന്നെ പോവാന്‍ അനുവദിക്കാം എന്ന്‌ ക്ലബ്‌ പ്രസിഡന്റ്‌ ഫെര്‍ലെയ്‌നോ പറഞ്ഞു...ഇറ്റലിയിലേക്ക്‌ നേരിട്ട്‌ എത്തിന എനിക്ക്‌ മുന്‍പില്‍ മാര്‍സേ ഓഫര്‍ നീട്ടി. പിന്നാലെ നാപ്പോളിയിലേക്ക്‌ എത്തി ഞാന്‍ ക്ലബ്‌ പ്രസിഡന്റിനോട്‌ പറഞ്ഞു, മനോഹരമായ വര്‍ഷങ്ങള്‍ക്ക്‌ നന്ദി, ഞാന്‍ പോവുന്നു എന്ന്‌...ആ സമയം അദ്ദേഹത്തിന്‌ ഒന്നും മനസിലാവാത്ത പോലെ ഭാവിക്കുകയും, പിന്‍വലിയുകയും ചെയ്‌തു, കഥ കഴിഞ്ഞു, ജന്മദിനത്തില്‍ നല്‍കിയ അഭിമുഖത്തില്‍ മറഡോണ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com