ലാഹോര്‍ സ്റ്റേഡിയത്തില്‍ മുഴങ്ങിയത് 'ജനഗണമന'- വീണ്ടും ചാംപ്യന്‍സ് ട്രോഫി അബദ്ധം (വിഡിയോ)

ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് പോരിനിടെയാണ് സംഘാടകര്‍ക്ക് അമളി പിണഞ്ഞത്
organisers' blunder
ലാ​ഹോറിലെ ​ഗദ്ദാഫി സ്റ്റേഡിയംഎപി
Updated on
1 min read

ലാഹോര്‍: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സംഘാടകര്‍ക്ക് സംഭവിച്ചത് വമ്പന്‍ അബദ്ധം. ലാഹോറിലെ ​ഗദ്ദാഫി സ്റ്റേഡിയത്തിൽ ദേശീയ ഗാനത്തിനായി ഓസീസ്, ഇംഗ്ലണ്ട് താരങ്ങള്‍ ഗ്രൗണ്ടില്‍ അണിനിരന്നപ്പോള്‍ സ്‌റ്റേഡിയത്തില്‍ മുഴങ്ങിയത് ഇന്ത്യന്‍ ദേശീയ ഗാനമായ 'ജനഗണമന'!

അമളി പറ്റിയതിനു പിന്നാലെ പെട്ടെന്നു തന്നെ ഗാനം ഓഫാക്കി. 'ഭാരത ഭാഗ്യ വിധാത' എന്ന വരിയാണ് മുഴങ്ങിയത്. കാണികള്‍ വലിയ ആരവമുണ്ടാക്കുകയും ചെയ്തു. പിന്നീട് ഓസ്‌ട്രേലിയയുടെ ദേശീയ ഗാനം മുഴങ്ങി.

ചാംപ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ട് സംഘാടനത്തില്‍ നിരവധി പരാതികളും വിവാദങ്ങളും ഇതിനോടകം തന്നെ ഉയര്‍ന്നിരുന്നു. നേരത്തെ കറാച്ചി സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എട്ടില്‍ ഏഴ് രാജ്യങ്ങളുടേയും പതാക ഉയര്‍ന്നപ്പോള്‍ ഇന്ത്യന്‍ പതാക മാത്രം സ്ഥാപിച്ചിരുന്നില്ല. വിവാദമായതിനു പിന്നാലെയാണ് ഇന്ത്യന്‍ പതാകയും അധികൃതര്‍ ഉയര്‍ത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com