ചരിത്രമെഴുതിയ ക്യാച്ചിന്റെ വഴി, ആ 'ഹെൽമറ്റ്' ഇനി നിത്യസ്മാരകം; ചില്ലിട്ട് സൂക്ഷിക്കും!

കേരളത്തിന്റെ രഞ്ജി ട്രോഫി ഫൈനൽ പ്രവേശനത്തിൽ നിർണായകമായത് സൽമാൻ നിസാർ ധരിച്ച ഹെൽമറ്റ്
Salman Nizar’s helmet
അർസാൻ നാഗ്‌വസ്വല്ല അടിച്ച പന്ത് സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടി ഉയരുന്നുവിഡിയോ സ്ക്രീൻ ഷോട്ട്
Updated on

അഹമ്മദാബാദ്: ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനൽ പ്രവേശിച്ചപ്പോൾ അതിൽ ഒരു ഹെൽമറ്റും നിർണായകമായിരുന്നു. ഫിൽഡ് ചെയ്ത സൽമാൻ നിസാർ ധരിച്ച ആ ഹെൽമറ്റ് ഇനി നിത്യസ്മാരകമാകും. ആ ഹെൽമറ്റ് സുരക്ഷിതമായി നാട്ടിലെത്തിച്ചാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ ടീമിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. ചരിത്ര നേട്ടത്തിന്റെ സ്മാരകമായി ആ ഹെൽമറ്റ് ഇനി കെസിഎ ആസ്ഥാനത്ത് ചില്ലിട്ട് സൂക്ഷിക്കും.

സൽമാൻ നിസാർ ധരിച്ച ഹെൽമറ്റ് സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചരിത്ര നേട്ടത്തിന്റഎ സ്മാരകമായി അതു കെസിഎ ആസ്ഥാനത്തു ചില്ലിട്ട് സൂക്ഷിക്കും. കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമ്പോൾ അതിന്റെ ​ഗാലറിയിലെ പവലിയനിൽ അതു സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്- കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് വ്യക്തമാക്കി.

സെമിയിൽ ആദിത്യ സാർവതെയെ ബൗണ്ടറി കടത്താൻ ഗുജറാത്തിന്റെ വാലറ്റക്കാരൻ അർസാൻ നാഗ്‌വസ്വല്ല അടിച്ച പന്ത് ഷോർട്ട് ലെ​ഗിൽ നിന്ന ഫീൽഡർ സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടി ഉയർന്നു പൊങ്ങി. സ്ലിപ്പിൽ ഫീൽഡ് ചെയ്ത ക്യാപ്റ്റൻ സച്ചിൻ ബേബി ആ പന്ത് ക്യാച്ചെടുക്കുകയായിരുന്നു. ഇതോടെ 2 റൺസിന്റെ നിർണായക ലീഡുമായി കേരളം ഫൈനൽ ഉറപ്പിക്കുകയായിരുന്നു.

ഷോട്ട് ഹെൽമറ്റിൽ കൊണ്ടതിനെ തുടർന്ന് സൽമാൻ നിസാറിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛർദ്ദിച്ചതിനെ തുടർന്നു താരത്തെ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കാര്യമായ പരിക്കേറ്റിട്ടില്ലെന്നും വ്യക്തമായി.

നാ​ഗ്പുരിൽ ഈ മാസം 26 മുതലാണ് ഫൈനൽ പോരാട്ടം. വിദ​ർഭയാണ് കേരളത്തിന്റെ കലാശ പോരിലെ എതിരാളികൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com