സൂപ്പര്‍ സണ്‍ഡേയില്‍ ടോസ് ഇന്ത്യയെ കൈവിട്ടു; പാകിസ്ഥാന്‍ ബാറ്റ് ചെയ്യും; റെക്കോര്‍ഡ് നേട്ടത്തിനരികെ കോഹ് ലി

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
സൂപ്പര്‍ സണ്‍ഡേയില്‍ ടോസ് ഇന്ത്യയെ കൈവിട്ടു; പാകിസ്ഥാന്‍ ബാറ്റ് ചെയ്യും; റെക്കോര്‍ഡ് നേട്ടത്തിനരികെ കോഹ് ലി
Updated on
1 min read

ദുബായ്: സൂപ്പര്‍ സണ്‍ഡേയിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് ബാറ്റിങ്. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്നത്തെ മത്സരത്തില്‍ പാകിസ്ഥാനെ കീഴടിക്കായാല്‍ ഇന്ത്യയുടെ സെമി സാധ്യത വര്‍ധിക്കും

മിന്നുന്നഫോമില്‍ കളിക്കുന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മധ്യനിരബാറ്റര്‍ ശ്രേയസ് അയ്യര്‍, ഫോമിലേക്ക് മടങ്ങിയെത്തിയ കെഎല്‍ രാഹുല്‍ എന്നിവരാണ് ബാറ്റിങ്ങിലെ നെടുംതൂണുകള്‍. പാകിസ്ഥാനെതിരെ മികച്ച പ്രകടനം നടത്തുന്ന കോഹ് ലി ഇന്നത്തെ മത്സരത്തോടെ ഫോമിലേക്ക് ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒപ്പം രോഹിത് ശര്‍മയും ഫോമിലേക്ക് ഉയര്‍ന്നാല്‍ ഇന്ത്യന്‍ വിജയം ആനായാസമാകുമെന്നും ആരാധകര്‍ കരുതുന്നു.

പരിക്ക് മൂലം ടീമില്‍ ഇല്ലെങ്കിലും കളി കാണാന്‍ ഇന്ത്യന്‍ പേസല്‍ ബുമ്രയും ദുബായില്‍ എത്തിയിട്ടുണ്ട്. പേസര്‍ ജസ്പ്രീത് ബുംറയുടെ അസാന്നിധ്യം പരിഹരിക്കുന്നതരത്തിലാണ് ബംഗ്ലാദേശിനെതിരേ മുഹമ്മദ് ഷമിയും ഹര്‍ഷിത് റാണയും പന്തെറിഞ്ഞത്. അഞ്ചുവിക്കറ്റുമായി ഷമി ഫോമിലേക്കുയരുന്നതിന്റെ സൂചനയും നല്‍കി. അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നീ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം ടീം ഘടനയെ സന്തുലിതമാക്കുന്നുണ്ട്.

ആദ്യകളിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് പാകിസ്താന്‍. തോല്‍വിവഴങ്ങിയ രീതിയും മാനേജ്‌മെന്റിനെ കുഴപ്പിക്കുന്നുണ്ട്. ഷഹീന്‍ അഫ്രിദി-നസീം ഷാ-ഹാരിസ് റൗഫ് പേസ് ത്രയത്തെ ന്യൂസീലന്‍ഡ് ബാറ്റര്‍മാര്‍ അടിച്ചൊതുക്കി. ഇന്ത്യക്കെതിരായ മത്സരമാകുമ്പോള്‍ ടീം പോരാട്ടവീര്യം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് നായകന്‍ മുഹമ്മദ് റിസ്വാന്‍.

ഇന്ത്യ പാകിസ്ഥാന്‍ ടോസ്

ഇന്ത്യ ഇലവന്‍; രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com