ഇന്ത്യന്‍ ടീമിനായി കളിച്ചു, പതാകയും പുതച്ചു; പാകിസ്ഥാന്‍ രാജ്യാന്തര കബഡി താരത്തിന് വിലക്ക്!

ഉബൈദുല്ല രജ്പുതാണ് നടപടി നേരിട്ടത്
Ubaidullah Rajput banned
Ubaidullah Rajputx
Updated on
1 min read

ഇസ്ലാമബാദ്: ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ രാജ്യാന്തര കബഡി താരം ഉബൈദുല്ല രജ്പുതിന് അനിശ്ചിതകാല വിലക്കേര്‍പ്പെടുത്തി പാകിസ്ഥാന്‍ കബഡി ഫെഡഷേറന്‍. ബഹ്‌റൈനില്‍ ഈ മാസം ആദ്യം നടന്ന ഒരു സ്വകാര്യ കബഡി പോരാട്ടത്തിലാണ് ഉബൈദുല്ല ഇന്ത്യന്‍ ടീമിനായി ജേഴ്‌സിയണിഞ്ഞു കളിച്ചത്. ഉബൈദുല്ലയ്‌ക്കൊപ്പം പങ്കെടുത്ത മറ്റു ചില പാക് താരങ്ങള്‍ക്കും വിലക്കുണ്ട്.

ശനിയാഴ്ച അടിയന്തര യോഗം ചേര്‍ന്നാണ് ഫെഡറേഷന്‍ തീരുമാനമെടുത്തത്. ഫെഡറേഷന്റെ എന്‍ഓസി ഇല്ലാതെയാണ് താരം വിദേശ യാത്ര ചെയ്തതെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

വിലക്കിനെതിരെ അച്ചടക്ക സമിതിയ്ക്കു മുന്നില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ഉബൈദുല്ലയ്ക്കു അവസരമുണ്ടെന്നു ഫെഡഷേറന്‍ സെക്രട്ടറി റാണ സര്‍വാര്‍ വ്യക്തമാക്കി. ഫെഡറേഷനെ അറിയിക്കാതെയാണ് അദ്ദേഹം വിദേശത്തേക്ക് പോയത്. മാത്രമല്ല അദ്ദേഹം ഇന്ത്യയെ പ്രതിനിധാനം ചെയ്താണ് കളിച്ചത്. മത്സര ശേഷം ഇന്ത്യന്‍ പതാക പുതയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തെറ്റിദ്ധാരണയാണെന്നു താരം പറയുന്നുണ്ട്. കളിക്കാന്‍ ഇറങ്ങുന്നതു വരെ ഇന്ത്യന്‍ ടീമാണെന്നു തനിക്കറിയില്ലായിരുന്നു എന്നാണ് ഉബൈദുല്ല പറയുന്നതെന്നും എന്താണെങ്കിലും ഫെഡറേഷന്‍ നിയമങ്ങള്‍ ഉബൈദുല്ല ലംഘിച്ചതിനു അദ്ദേഹം കുറ്റക്കാരനാണെന്നും റാണ സര്‍വാര്‍ വ്യക്തമാക്കി.

Ubaidullah Rajput banned
മത്സര തയ്യാറെടുപ്പിനിടെ ബം​ഗ്ലാദേശ് ക്രിക്കറ്റ് പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

ജിസിസി കപ്പില്‍ താരം ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു കളിക്കുന്നതിന്റേയും പതാക തോളിലിട്ടതിന്റേയും വിഡിയോയും ചിത്രങ്ങളും പുറത്തു വന്നതാണ് വിവാദത്തിലായത്. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തു.

പിന്നാലെ താരം ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. സ്വകാര്യ ടൂര്‍ണമെന്റായിരുന്നുവെന്നും ടീമിന്റെ പേര് ഇന്ത്യന്‍ ടീം എന്നായിരിക്കുമെന്നു പറഞ്ഞിരുന്നില്ല. ഇന്ത്യയുടേയും പാകിസ്ഥാന്റേയും പേരുകള്‍ ഉപയോഗിക്കരുതെന്നു സംഘാടകരോടു ആവശ്യപ്പെടുകയും ചെയ്തു. മുന്‍പ് ചില സ്വകാര്യ പോരാട്ടങ്ങളില്‍ ഇന്ത്യയുടേയും പാകിസ്ഥാന്റേയും താരങ്ങള്‍ ഒരുമിച്ചു കളിച്ചിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ ഇല്ലാത്ത കാലത്തായിരുന്നു അത്. എന്നാല്‍ പിന്നീട് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മത്സരിച്ചിട്ടില്ല. അതിനാല്‍ നിലവില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണയില്‍ സംഭവിച്ചതാണെന്നും താരം ക്ഷമ ചോദിച്ചു വ്യക്തമാക്കി.

Ubaidullah Rajput banned
ഇത് ക്യാച്ചാണോ? മടങ്ങാന്‍ മടിച്ച് ലാബുഷെയ്ന്‍; വിവാദം (വിഡിയോ)
Summary

Pakistan international kabaddi player Ubaidullah Rajput has been indefinitely banned.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com