സാഹിബ്‌സാദ ഒറ്റയ്ക്ക് 63; എട്ട് പേര്‍ ചേര്‍ന്ന് 101 റണ്‍സും... പാകിസ്ഥാന്‍ പ്രതിരോധിക്കുമോ?

ഇംഗ്ലണ്ടിന് വേണ്ടത് 165 റണ്‍സ്
Pakistan's Sahibzada Farhan plays a shot during the T20 World Cup cricket match
Sahibzada Farhanap
Updated on
1 min read

പല്ലക്കീല്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കിലും പൊരുതവുന്ന സ്‌കോര്‍ ഉയര്‍ത്തി പാകിസ്ഥാന്‍. ഇംഗ്ലണ്ടിനു മുന്നില്‍ പാകിസ്ഥാന് 20 ഓവറില്‍ നേടാന്‍ കഴിഞ്ഞത് 164ണ്‍സ്. ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 164 റണ്‍സ് നേടിയത്.

ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ നടത്തിയ പോരാട്ടമാണ് അവരെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ സാഹിബ്‌സാദ ഫര്‍ഹാന്‍ 45 പന്തില്‍ 2 സിക്‌സും 7 ഫോറും സഹിതം 63 റണ്‍സെടുത്തു.

Pakistan's Sahibzada Farhan plays a shot during the T20 World Cup cricket match
സമ്മർദമില്ല, ഇന്ത്യ ചെയ്യാൻ പോകുന്നത് എന്താണെന്ന് അറിയാമെന്ന് സിംബാബ്‌വെ കോച്ച്

ബാബര്‍ അസം, ഫഖര്‍ സമാന്‍, ഷദബ് ഖാന്‍ എന്നിവരും നിര്‍ണായക സംഭാവന നല്‍കിയതോടെയാണ് അവര്‍ ഈ സ്‌കോറിലെത്തിയത്. മറ്റൊരാളും രണ്ടക്കം കണ്ടില്ല.

ബാബര്‍ 24 പന്തില്‍ 25 റണ്‍സെടുത്തു മുടങ്ങി. ഫഖര്‍ സമാന്‍ 16 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 25 റണ്‍സ് വാരി. ഷദബ് ഖാന്‍ 11 പന്തിലാണ് 23 അടിച്ചത്.

ഇംഗ്ലണ്ടിനായി ലിയാം ഡോസന്‍ 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ജാമി ഓവര്‍ടന്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകളും സ്വന്തമാക്കി. ആദില്‍ റഷീദിന് ഒരു വിക്കറ്റ് കിട്ടി.

Pakistan's Sahibzada Farhan plays a shot during the T20 World Cup cricket match
സിംബാബ്‌വെയെ 100 റൺസിനെങ്കിലും തോൽപ്പിക്കണം, അല്ലെങ്കിൽ ഇന്ത്യയ്ക്ക് പണിയാകും
Summary

pakistan vs england, T20 World Cup: Sahibzada Farhan continued his rich vein of form

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com