സിംബാബ്‌വെയെ 100 റൺസിനെങ്കിലും തോൽപ്പിക്കണം, അല്ലെങ്കിൽ ഇന്ത്യയ്ക്ക് പണിയാകും

അടുത്ത മത്സരം സിംബാബ്‌വെക്കെതിരെ ഫെബ്രുവരി 26ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ മത്സരത്തിൽ ഇന്ത്യക്ക് കേവലം ഒരു വിജയം മാത്രം പോരാ.
INDIAN CRICKET TEAM
T20 World Cup Super 8 India Need Massive Win Over Zimbabwe to Keep Semifinal Hopes Alive.@BCCI
Updated on
1 min read

ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയുമായുള്ള ആദ്യ മത്സരത്തിൽ 76 റണ്‍സിന് പരാജയപ്പെട്ടതോടെ ഇനി ഇന്ത്യയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. സിംബാബ്‌വെയെ 107 റൺസിന് വിന്‍ഡീസ് തകർത്ത് മികച്ച വിജയം നേടിയതോടെ നെറ്റ് റൺ റേറ്റിലും ഇന്ത്യയ്ക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

INDIAN CRICKET TEAM
'പന്ത് ചുരണ്ടല്‍' കുപ്രസിദ്ധിയുടെ 8 വര്‍ഷങ്ങള്‍; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് കളിക്കാൻ വീണ്ടും എത്തുന്നു

ആദ്യ മത്സരത്തിലെ തോൽവിയോടെ ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് -3.800 ആയിട്ടുണ്ട്. മികച്ച വിജയം സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസിന്റെ റൺ റേറ്റ് +5.350 ആണ്. ഇനി വരാനിരിക്കുന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ വൻ മാർജിനിൽ ജയിച്ചാൽ മാത്രമേ റൺ റേറ്റിൽ മുകളിൽ എത്താൻ സാധിക്കൂ.

INDIAN CRICKET TEAM
വിന്‍ഡീസ് വെടിക്കെട്ടിൽ മങ്ങലേറ്റത് ഇന്ത്യൻ പ്രതീക്ഷകൾക്ക്; ഇനി വൻ മാർജിനിൽ ജയിച്ചില്ലെങ്കിൽ പുറത്ത്

അടുത്ത മത്സരം സിംബാബ്‌വെക്കെതിരെ ഫെബ്രുവരി 26ന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ്. ഈ മത്സരത്തിൽ ഇന്ത്യക്ക് കേവലം ഒരു വിജയം മാത്രം പോരാ. കുറഞ്ഞത് 100 റൺസിനെങ്കിലും സിംബാബ്‌വെയെ പരാജയപ്പെടുത്തിയാൽ മാത്രമേ നെറ്റ് റൺ റേറ്റിൽ വൻ മാറ്റം വരുത്താൻ ഇന്ത്യക്ക് കഴിയൂ.

അല്ലെങ്കിൽ കുറഞ്ഞ സ്കോറിന് സിംബാബ്‌വെ പുറത്താക്കിയ ശേഷം 10 വിക്കറ്റിന്റെ മികച്ച വിജയം നേടണം. ഇതിന് സാധിച്ചാൽ വെസ്റ്റ് ഇൻഡീസിനെയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തിന് മുൻപ് തന്നെ ഇരു ടീമുകളെയും സമർദത്തിലാക്കാൻ ഇന്ത്യക്ക് കഴിയും.

INDIAN CRICKET TEAM
രോഹിത് ആയിരുന്നെങ്കില്‍ ഒരിക്കലും അതു ചെയ്യില്ല, ബുംറയെ എറിയിക്കാതിരുന്നതു വിനയായി; വിമർശനവുമായി കൈഫ്

ടോപ്പ് ഓർഡറിലെ ബാറ്റിങ് പോരായ്മ പരിഹരിക്കാൻ സഞ്ജു സാംസണിനെ ഓപ്പണറായി ടീം ഇറക്കിയേക്കും. പവർപ്ലേയിൽ കുറഞ്ഞത് 70 റൺസ് നേടുക എന്നത് ആകും ഇന്ത്യൻ ടീമിന്റെ പദ്ധതി. അങ്ങനെ ഒരു മികച്ച തുടക്കം ലഭിച്ചാൽ മധ്യനിരയ്ക്ക് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാകും. 200 അധികം സ്കോർ കണ്ടെത്താനും ടീമിന് കഴിയും.

INDIAN CRICKET TEAM
ഇംഗ്ലണ്ടിനെ തളയ്ക്കാൻ സ്പിൻ കെണി, പാകിസ്ഥാന് ഇന്ന് നിർണായക പോരാട്ടം

ചെപ്പോക്ക് സ്റ്റേഡിയം സ്പിന്നർമാർക്ക് അനുകൂലമായാൽ കുൽദീപ് യാദവ്, വരുണ്‍ ചക്രവർത്തി, അക്ഷർ പട്ടേൽ സഖ്യത്തിന് നിർണായകമായ റോൾ ആണ് ഇവിടെ ഉള്ളത്. മാർച്ച് ഒന്നിന് ഈഡൻ ഗാർഡൻസിലാണ് വിൻഡീസുമായുള്ള ഇന്ത്യയുടെ സൂപ്പർ 8ലെ അവസാന പോരാട്ടം.

Summary

T20 World Cup Super 8 India Need Massive Win Over Zimbabwe to Keep Semifinal Hopes Alive.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com