ഇംഗ്ലണ്ടിനെ തളയ്ക്കാൻ സ്പിൻ കെണി, പാകിസ്ഥാന് ഇന്ന് നിർണായക പോരാട്ടം

പല്ലക്കീൽ പിച്ചിൽ സ്പിൻ ബൗളർമാർക്ക് അനുകൂല സാഹചര്യമാണ് ഉള്ളത്. പാകിസ്ഥാന്റെ സ്പിൻ നിരയെ കൈകാര്യം ചെയ്യുക എന്നതാണ് ഇംഗ്ലണ്ട് ബാറ്റർമാർ നേരിടുന്ന പ്രധാന പ്രതിസന്ധി.
T20 World Cup Super 8
T20 World Cup Super 8 Pakistan Face England in Crucial Must Win Clash at Pallekele@icc
Updated on
1 min read

പല്ലക്കീല്‍: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ന് പാകിസ്ഥാൻ ഇംഗ്ലണ്ടിനെ നേരിടും. വൈകിട്ട് ഏഴ് മണിക്ക് ശ്രീലങ്കയിലെ പല്ലക്കീൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇരു ടീമുകൾക്കും ജയം അനിവാര്യമായ മത്സരം കൂടിയാണിത്. മഴ മത്സരത്തിന് ഭീഷണി ആകില്ലെന്നാണ് റിപ്പോർട്ട്.

T20 World Cup Super 8
വിന്‍ഡീസ് വെടിക്കെട്ടിൽ മങ്ങലേറ്റത് ഇന്ത്യൻ പ്രതീക്ഷകൾക്ക്; ഇനി വൻ മാർജിനിൽ ജയിച്ചില്ലെങ്കിൽ പുറത്ത്

കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരുന്ന പാകിസ്ഥാൻ- ന്യൂസിലൻഡ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഗ്രൂപ്പ് 'ബി' യിൽ വരാനിരിക്കുന്ന മത്സരങ്ങൾ ഇരു ടീമുകൾക്കും നിർണായകമാണ്. പല്ലക്കീൽ പിച്ചിൽ സ്പിൻ ബൗളർമാർക്ക് അനുകൂല സാഹചര്യമാണ് ഉള്ളത്. പാകിസ്ഥാന്റെ സ്പിൻ നിരയെ കൈകാര്യം ചെയ്യുക എന്നതാണ് ഇംഗ്ലണ്ട് ബാറ്റർമാർ നേരിടുന്ന പ്രധാന പ്രതിസന്ധി.

T20 World Cup Super 8
രോഹിത് ആയിരുന്നെങ്കില്‍ ഒരിക്കലും അതു ചെയ്യില്ല, ബുംറയെ എറിയിക്കാതിരുന്നതു വിനയായി; വിമർശനവുമായി കൈഫ്

മുൻപ്, ഇതേ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് പതറിയതും ശ്രീലങ്കൻ സ്പിന്നർമാർക്കെതിരെയാണ്. ശ്രീലങ്കക്ക് ഒരു രണ്ടുപേർ സ്പിന്നർമാർ മാത്രമാണ് ഉള്ളത്. പക്ഷെ പാകിസ്ഥാന് അഞ്ചുപേർ വരെ സ്പിൻ ബൗൾ ചെയ്യാൻ ഉണ്ടാകും. ഈ സ്പിൻ കെണി മറികടന്നത് ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാകും. അതേസമയം, ശ്രീലങ്കയെ 95 റൺസിന് പുറത്താക്കി ഗ്രൂപ്പിൽ രണ്ട് പോയിന്റുമായി ഒന്നാമതാണ് ഇംഗ്ലണ്ട് ടീം. അതാണ് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന പ്രധാന ഘടകവും.

Summary

T20 World Cup Super 8 Pakistan Face England in Crucial Must Win Clash at Pallekele

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com