ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ സൂപ്പര്‍ 8 മഴയില്‍ ഒലിക്കുമോ? കളി നടന്നില്ലെങ്കില്‍...

വൈകീട്ട് ഏഴ് മുതല്‍ കൊളംബോയിലാണ് പോരാട്ടം
What happens if rain washes out Colombo clash?
T20 World Cupx
Updated on
1 min read

കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് ഇന്ന് കൊളംബോയില്‍ തുടക്കമാകുമ്പോള്‍ ഇന്നത്തെ പോരിന് മഴ ഭീഷണിയും. ആദ്യ മത്സരത്തില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടുന്നത്. വൈകീട്ട് ഏഴ് മുതൽ കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് പോരാട്ടം.

കൊളംബോയില്‍ വൈകീട്ട് മഴ പെയ്യുമെന്നാണ് പ്രവചനം. ആദ്യ പകുതിയില്‍ മഴ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഴ പെയ്ത് ഇന്ന് കളി ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചാല്‍ മറ്റൊരു ദിവസം കളി നടക്കില്ല. കാരണം റിസര്‍വ് ദിനം സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്കില്ല. അതിനാല്‍ കളി നടന്നില്ലെങ്കില്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റുകള്‍ നല്‍കും.

കളി ആരംഭിക്കേണ്ട സമയം കഴിഞ്ഞ് ഒന്നര മണിക്കൂറോളം വീണ്ടും കാത്ത ശേഷമായിരിക്കും തീരുമാനം. ഒന്നര മണിക്കൂറിനു ശേഷവും മഴ നിന്നില്ലെങ്കില്‍ മത്സരം ഉപേക്ഷിച്ച് പോയിന്റുകള്‍ പങ്കിടും. 5 ഓവറെങ്കിലും കളിക്കുന്ന രീതി പരീക്ഷിക്കാനും സാധ്യതയില്ല.

What happens if rain washes out Colombo clash?
ഇതുവരെ കണ്ടതല്ല, ഇനി കളി മാറും! ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ ഇന്ന് മുതല്‍; അറിയാം മത്സരക്രമം

ടി20യിലെ പാകിസ്ഥാന്‍- ന്യൂസിലന്‍ഡ്

ടി20 ഫോര്‍മാറ്റില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പം നില്‍ക്കുന്നതാണ് ഇരു ടീമുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരിലെ ഫലങ്ങള്‍. മൊത്തം 49 തവണയാണ് ടി20യില്‍ കിവികളും പാക് പടയും ഏറ്റുമുട്ടിയത്. 24 ജയങ്ങള്‍ പാകിസ്ഥാനും 23 ജയങ്ങള്‍ ന്യൂസിലന്‍ഡിനും. രണ്ട് മത്സരങ്ങളില്‍ ഫലമില്ല.

ഈ ലോകകപ്പിലെ പ്രാഥമിക ഘട്ടത്തില്‍ ഓരോ തോല്‍വി നേരിട്ടാണ് ഇരു സംഘവും എത്തുന്നത്. പാകിസ്ഥാന്‍ ഇന്ത്യയോടും ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടു.

Summary

Pakistan vs New Zealand: Pakistan will lock horns with New Zealand in their first Super 8 clash of the ICC Men’s T20 World Cup at the R Premadasa Stadium in Colombo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com