'ഐപിഎല്‍ സൂപ്പര്‍, പിഎസ്എല്‍ വിരമിച്ചവരുടെ ലീഗ്; താരങ്ങള്‍ക്ക് മുന്നില്‍ പാക് ബോര്‍ഡ് ഓച്ഛാനിച്ച് നിൽക്കുന്നു'

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി വെറ്ററന്‍ ബാറ്റര്‍
Ahmed Shehzad
Ahmed Shehzadx
Updated on
2 min read

ഇസ്ലാമബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ കടുത്ത വിമര്‍ശനവുമായി വെറ്ററന്‍ ബാറ്റര്‍ അഹമ്മദ് ഷെഹ്‌സാദ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നിലവാരത്തെ ചോദ്യം ചെയ്താണ് താരം വിമര്‍ശനം ഉന്നയിച്ചത്. പിഎസ്എല്ലിനെ ഐപിഎല്ലുമായി താരതമ്യം ചെയ്തും താരം വിമര്‍ശിക്കുന്നുണ്ട്. പാക് ടീമിന്റെ സമീപ കാലത്തെ പ്രകടനങ്ങളും താരം ചോദ്യ മുനയില്‍ നിര്‍ത്തുന്നു.

'നിങ്ങള്‍ ഐപിഎല്‍ നോക്കു. ലീഗിനെ ഫ്രാഞ്ചൈസികള്‍ വലിയ പോരാട്ടത്തിന്റെ വേദിയാക്കി മത്സരക്ഷമതയോടെ നിര്‍ത്തുന്നു. നിരവധി സൂപ്പര്‍ സ്റ്റാറുകളാണ് ഓരോ സീസണിലും ഐപിഎല്ലില്‍ പിറവി കൊള്ളുന്നത്. ടീമുകള്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയാണ് ഐപിഎല്ലിന്റെ ശക്തി കൂട്ടുന്നത്.'

'മറുഭാഗത്ത് പിഎസ്എല്‍ നോക്കു. വിരമിച്ച കളിക്കാരും കമന്റേറ്റര്‍മാരുമൊക്കെയാണ് കഴിഞ്ഞ 3, 4 വര്‍ഷമായി പിഎസ്എല്‍ കളിക്കുന്നത്. അവരെ സൂപ്പര്‍ സ്റ്റാറുകളാക്കി വീണ്ടും വീണ്ടും അവതരിപ്പിക്കുന്നു. വിരമിച്ച കളിക്കാരാണ് മിക്ക ടീമിന്റേയും ബ്രാന്‍ഡ് മുഖങ്ങള്‍. അവര്‍ക്ക് പണം കിട്ടുന്നുണ്ട്. മറ്റെന്തുണ്ട്. പിഎസ്എല്‍ എന്താണെന്നു ഇതില്‍ നിന്നെല്ലാം വ്യക്തമല്ലേ.'

Ahmed Shehzad
'ചേട്ടന്‍ ഇന്‍ ചെന്നൈ!'; ലോകകപ്പ് ഹീറോ സഞ്ജു സാംസണ്‍ സിഎസ്കെ ക്യാംപില്‍

സമീപ കാലത്തെ പാകിസ്ഥാന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മോശം പ്രകടനത്തേയും വെറ്ററന്‍ ഓപ്പണര്‍ വിമര്‍ശിക്കുന്നു. ടി20 ലോകകപ്പിലടക്കം ടീമിന്റെ പ്രകടനം ദയനീയമായിരുന്നു.

'കളിക്കാര്‍ക്ക് ഒരു നിലവാരവുമില്ല. അഞ്ചാറ് വര്‍ഷം മുന്‍പ് ഒരു ബ്രാന്‍ഡാക്കി നിര്‍ത്താമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍ പിഎസ്എല്‍ തുടങ്ങുന്നത്. അന്ന് ഉയര്‍ന്നു വരുന്ന താരങ്ങളായി നിന്ന 6, 8 യുവ താരങ്ങളായിരുന്നു പിഎസ്എല്ലിന്റെ മുഖം. അവരിപ്പോഴും പിഎസ്എല്‍ ബ്രാന്‍ഡായി തന്നെ നില്‍ക്കുന്നു. അവര്‍ പാകിസ്ഥാന്‍ ടീമിന്റെ വിധി മാറ്റിയോ.'

Ahmed Shehzad
'2.5 കോടി രൂപ നഷ്ടപരിഹാരം വേണം'; എഐ ഡീപ് ഫേക്കുകള്‍ക്കെതിരെ ഹർജിയുമായി ഗൗതം ഗംഭീര്‍

'ആ താരങ്ങള്‍ക്ക് നിങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി, അവരെ കണ്ട് വന്‍ നിക്ഷേപങ്ങള്‍ നടത്തി, ക്യാപ്റ്റന്‍സി നല്‍കി അവരെ അംഗീകരിച്ചു. ആ താരങ്ങളെല്ലാം പാക് ടീമിന്റെ നെടുംതൂണാണെന്നും പറഞ്ഞ് ദേശീയ ടീമിലേക്ക് കൊണ്ടു വന്നു. അവര്‍ പോക്കറ്റ് നിറച്ചതല്ലാതെ പാക് ക്രിക്കറ്റിന് എന്തു പ്രയോജനം കിട്ടി. ഒരു വിജയവും പാക് ടീമിനു നല്‍കാന്‍ അവര്‍ക്ക് സാധിച്ചില്ല.'

'തിരിച്ചടികള്‍ക്ക് കാരണക്കാര്‍ തങ്ങളാണെന്നു സമ്മതിക്കാന്‍ പോലും അവര്‍ ഇപ്പോഴും തയ്യാറായിട്ടില്ല. തോല്‍വിയുടെ ഉത്തരവാദിത്വം ഒരു സൂപ്പര്‍ താരവും ഏറ്റെടുക്കുന്നില്ല. എന്നാല്‍ അഹാങ്കരത്തിനു ഒരു കുറവും ഇല്ലതാനും. പാക് ക്രിക്കറ്റ് ബോര്‍ഡ് അങ്ങേയറ്റം ദുര്‍ബലമാണ്. ഇത്രയും ദൗര്‍ബല്യങ്ങള്‍ നിറഞ്ഞ ഒരു പാക് ക്രിക്കറ്റ് ബോര്‍ഡിനെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അവര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ കളിക്കാര്‍ക്കു മുന്നില്‍ പിസിബി മുട്ടുമടക്കുകയാണ്. അവര്‍ക്ക് സൂപ്പര്‍ താരങ്ങള്‍ക്കു മുന്നില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല.'

'പുതുമുഖങ്ങളെ അവതരിപ്പിക്കുകയാണ് പിസിബി ശരിക്കും ചെയ്യേണ്ടത്. എന്നാല്‍ അതൊന്നും അവരുടെ അജണ്ടയില്‍ ഇല്ല. ഓരോ ടൂര്‍ണമെന്റ് കഴിയുമ്പോഴും പുതിയ പുതിയ തന്ത്രങ്ങളാണ് അവര്‍ പയറ്റാന്‍ നോക്കുന്നത്. പക്ഷേ പൊതുജനത്തിനു പാക് ബോര്‍ഡിന്റെ രീതികളൊക്കെ മനസിലായിക്കഴിഞ്ഞു'- അഹമ്മദ് ഷെഹ്‌സാദ് തുറന്നടിച്ചു.

Ahmed Shehzad
അടിയോടടി, നെറ്റ്സിൽ ജഡേജയെ ബൗണ്ടറി പായിച്ച് വൈഭവ് സൂര്യവംശി (വിഡിയോ)
Summary

Veteran Pakistan batter Ahmed Shehzad has openly criticised the Pakistan Cricket Board

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com