'അവൾ യെസ് പറഞ്ഞു'; സ്മൃതിയുടെ കണ്ണുകെട്ടി ലോകകപ്പ് നേടിയ സ്റ്റേഡിയത്തിലെത്തിച്ചു; ചരിത്രമെഴുതിയ പിച്ചിൽ വച്ച് പലാഷിന്റെ വിവാഹ അഭ്യർഥന (വിഡിയോ)

ഞായറാഴ്ചയാണ് സ്മൃതി മന്ധാന- പലാഷ് മുച്ചൽ വിവാഹ ചടങ്ങുകൾ
smriti mandhana wedding
smriti mandhana- palash muchhal
Updated on
1 min read

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ധാനയെ വനിതാ ലോകകപ്പ് നേടി ചരിത്രമെഴുതിയ അതേ സ്റ്റേഡിയത്തിൽ എത്തിച്ച് വിവാഹാഭ്യർഥന നടത്തി ഭാവി വരൻ പലാഷ് മുച്ചൽ. സ്മൃതിയുടെ കണ്ണുകൾ കെട്ടിയ ശേഷമാണ് ചരിത്ര നേട്ടം സ്വന്തമാക്കിയ നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലെ പിച്ചിലേക്കെത്തിച്ചത്. കെട്ടിയ കണ്ണുകൾ തുറന്ന ശേഷം മുട്ടുകുത്തി നിന്നു സം​ഗീത സംവിധായകൻ പലാഷ് മുച്ചൽ സ്മൃതിയോടു വിവാഹാഭ്യർഥന നടത്തുകയായിരുന്നു.

അവൾ യെസ് പറഞ്ഞു- എന്ന ക്യാപ്ഷനോട് പലാഷ് തന്നെയാണ് വിഡിയോ ഇൻസ്റ്റയിൽ പങ്കിട്ടത്. നിമിഷങ്ങൾക്കുള്ളിൽ വിഡിയോ വൈറലാവുകയും ചെയ്തു. ഞായറാഴ്ചയാണ് ഇരുവരുടേയും വിവാഹ ചടങ്ങുകൾ.

ഇരുവരും വർഷങ്ങളായി പ്രണയത്തിലാണ്. അടുത്തിടെ ഒരു വാർത്താ സമ്മേളനത്തിനിടെയാണ് സ്മൃതി ഇൻഡോറിന്റെ മരുമകളാകുമെന്നു പലാഷ് മുച്ചൽ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിനു പിന്നാലെ സ്മൃതിയുടെ ജേഴ്സി നമ്പർ ചേർത്ത് എസ്എം 18 എന്ന് പലാഷ് കൈത്തണ്ടയിൽ ടാറ്റു ചെയ്തിരുന്നു.

smriti mandhana wedding
ഇന്ത്യയ്ക്ക് ജയം അനിവാര്യം; രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍, നയിക്കാന്‍ പന്ത്

വിവാഹത്തിനു മുന്നോടിയായുള്ള ഹൽദി ചടങ്ങുകൾ ഇന്ന് സ്മൃതിയുടെ ജന്മ നാടായ സം​ഗ്ലിയിൽ നടക്കും. ഇന്ത്യൻ ടീമിലെ സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കുമാണ് ​ഹൽദി ചടങ്ങിലേക്ക് ക്ഷണമുള്ളത്.

നവംബർ രണ്ടിനാണ് ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ​ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ ചരിത്രത്തിലാദ്യമായി വനിതാ ഏകദിന ലോകകപ്പ് ഉയർത്തിയത്. 52 റൺസ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഫൈനലിൽ സ്മൃതി 45 റൺസെടുത്തിരുന്നു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസെടുത്ത ഇന്ത്യൻ താരവും സ്മൃതിയാണ്.

smriti mandhana wedding
ഫൈനല്‍ മോഹം സൂപ്പര്‍ ഓവറില്‍ പൊലിഞ്ഞു; ത്രില്ലറില്‍ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ്
Summary

Cricketer smriti mandhana and composer Palash Muchhal are set to marry on November 23rd.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com