

മുംബൈ: ഇന്ത്യന്‍ താരവും ഓള്‍റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് 18 കോടി രൂപയുടെ ഉയര്‍ന്ന തുകയ്ക്ക് പഞ്ചാബ് കിങ്‌സിലേക്ക് മാറി. പകരം പഞ്ചാബിന്റെ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ മുംബൈക്ക് നല്‍കി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കളിക്കാരുടെ കൈമാറ്റമാണിത്.
ഹര്‍ദിക്കിന്റെ നിലവിലുള്ള പ്രതിഫലം 16.35 കോടി രൂപയായിരുന്നു. അതേസമയം, അര്‍ഷ്ദീപ് തുകയില്‍ മാറ്റമില്ലാതെ 18 കോടി രൂപയ്ക്ക് തന്നെ മുംബൈയിലേക്ക് മാറി എന്ന് ഐപിഎല്‍ പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജു സാംസണെ 18 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സ്വന്തമാക്കിയിരുന്നു. പകരം രവീന്ദ്ര ജഡേജയെ 14 കോടി രൂപയ്ക്കും സാം കറനെ 2.4 കോടി രൂപയ്ക്കും ചെന്നൈക്ക് രാജസ്ഥാന്‍ കൈമാറുകയും ചെയ്തിരുന്നു.
പാണ്ഡ്യയുടെ പ്രതിഫലം വര്‍ധിപ്പിച്ച കാര്യം ഇരുടീമുകളും സംയുക്തമായി തീരുമാനിക്കുകയായിരുന്നു. പാണ്ഡ്യയുടെ ഈ മാറ്റത്തോടെ മുംബൈ ഇന്ത്യന്‍സിലെ അദ്ദേഹത്തിന്റെ രണ്ടാം ഘട്ടത്തിന് തിരശ്ശീല വീണു. നാല് ഐപിഎല്‍ കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. 2015-ല്‍ മുംബൈയില്‍ എത്തിയ ഹര്‍ദിക് 2015, 2017, 2019, 2020 എന്നീ വര്‍ഷങ്ങളിലെ കിരീട നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. മുംബൈ വിട്ട് 2022ല്‍ 15 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് മാറിയ അദ്ദേഹം ആദ്യ സീസണില്‍ തന്നെ ടീമിനെ ചാമ്പ്യന്മാരാക്കി. 2023-ല്‍ ഗുജറാത്തിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്തു.
2024-ല്‍ രോഹിത് ശര്‍മയില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്തുകൊണ്ട് ഹര്‍ദിക് മുംബൈയിലേക്ക് തിരിച്ചെത്തിയെങ്കിലും ടീമിന്റെ പ്രകടനം ദയനീമാകുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ട് പോകാത്തതില്‍ അദ്ദേഹം അസംതൃപ്തനാണെന്ന് അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തു. നായകസ്ഥാനം ഏറ്റെടുത്ത ശേഷം ആരാധന പിന്തുണ ലഭിക്കാതിരിക്കുകയും കാണികളില്‍ നിന്ന് വലിയ കൂവല്‍ നേരിടേണ്ടിവരികയും ചെയ്തു. രണ്ടാം സീസണ്‍ അല്പം മെച്ചപ്പെട്ടതാണെങ്കിലും മൂന്നാം സീസണിന്റെ അവസാനത്തോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയും ചെയ്തു.
കഴിഞ്ഞ സീസണിലെ 14 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം പാണ്ഡ്യ ലീഗിന്റെ അവസാന ഘട്ടങ്ങളില്‍ കളിച്ചിരുന്നില്ല. 162 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 146.28 സ്‌ട്രൈക്ക് റേറ്റില്‍ 2,955 റണ്‍സും 82 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.
2019-ല്‍ പഞ്ചാബിലൂടെ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച 27-കാരനായ അര്‍ഷ്ദീപ് എട്ട് സീസണുകള്‍ക്ക് ശേഷമാണ് മുംബൈയിലേക്ക് മാറുന്നത്. 96 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 111 വിക്കറ്റുകള്‍ നേടിയ അദ്ദേഹം പഞ്ചാബിന്റെ എക്കാലത്തെയും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ്. 2025 സീസണില്‍ 21 വിക്കറ്റും ഈ വര്‍ഷത്തെ ഐപിഎല്ലില്‍ 14 വിക്കറ്റും അദ്ദേഹം നേടി. ടി20 ഫോര്‍മാറ്റില്‍ 104 മത്സരങ്ങളില്‍ നിന്ന് 151 വിക്കറ്റുകളുമായി ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് അര്‍ഷ്ദീപ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates