

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 300 കടന്ന് ഇന്ത്യയുടെ ലീഡ്. നാലാം ദിനം സെഞ്ച്വറി ഇന്നിങ്‌സോടെ കെ.എല്‍ രാഹുലും ഋഷഭ് പന്തും ബാറ്റിങ്ങില്‍ തിളങ്ങി. 140 പന്തില്‍ 118 റണ്‍സെടുത്താണ് പന്ത് പുറത്തായത്. 227 പന്തില്‍ 120 റണ്‍സ് നേടി രാഹുല്‍ ക്രീസില്‍ തുടരുകയാണ്. നിലവില്‍ നാല് വിക്കറ്റിന് 298 റണ്‍സ് എന്ന നിലയിയാണ് ഇന്ത്യ.
തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലാണ് പന്ത് സെഞ്ച്വറി നേടിയത്. നാലാം വിക്കറ്റില്‍ രാഹുലും പന്തു, മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായതിനു പിന്നാലെ ക്രീസില്‍ ഒന്നിച്ച ഇരുവരും തുടക്കത്തില്‍ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍ രണ്ടാം സെഷനില്‍ ഇരുവരു ആക്രമിച്ച് കളിക്കാന്‍ തുടങ്ങി.
നേരത്തേ രണ്ടിന് 90 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രണ്ടു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. എട്ടു റണ്‍സെടുത്ത ഗില്ലിനെ ബ്രൈഡന്‍ കാര്‍സാണ് പുറത്താക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാള്‍ (4), സായ് സുദര്‍ശന്‍ (30) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ 465 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ആറു റണ്‍സ് ലീഡ് നേടിയിരുന്നു.
Pant and Rahul score centuries; India's lead over England crosses 300
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
