

മുംബൈ: മുംബൈ ക്രിക്കറ്റ് ടീമില്‍ നിന്നു മാറ്റം ആവശ്യപ്പെട്ട് മറ്റൊരു യുവ താരം കൂടി രംഗത്ത്. പൃഥ്വി ഷായാണ് എന്‍ഒസി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ആവശ്യപ്പെട്ട് രംഗത്തെത്തിയത്. വരാനിരിക്കുന്ന ആഭ്യന്തര സീസണില്‍ മറ്റേതെങ്കിലും സംസ്ഥാന ടീമിനായി കളിക്കണമെന്ന ആവശ്യവുമായാണ് പൃഥ്വി ഷാ എന്‍ഒസി ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് പൃഥ്വി. കഴിഞ്ഞ സീസണില്‍ താരത്തെ മുംബൈ രഞ്ജി ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഫിറ്റ്‌നസ് ഇല്ലായ്മ ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. എന്നാല്‍ പിന്നീട് സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക് സമ്മാനിക്കുന്നതില്‍ താരം നിര്‍ണായകമായി. എന്നാല്‍ പിന്നാലെ നടന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ നിന്നു ഒഴിവാക്കി.
താരത്തിനെതിരെ കഴിഞ്ഞ സീസണില്‍ മുംബൈ ഗുരുതര അച്ചടക്ക ലംഘന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഫിറ്റ്‌നസ് സൂക്ഷിക്കുന്നതില്‍ താരം പരാജയപ്പെട്ടതായും ടീമിന്റെ നിയമങ്ങള്‍ പാലിക്കാന്‍ പൃഥ്വി കൂട്ടാക്കുന്നില്ല എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്.
നേരത്തെ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഗോവ ടീമിലേക്ക് മാറാനായി എന്‍ഒസി ആവപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ താരത്തിന്റെ ആവശ്യം പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് യശസ്വി തന്നെ തീരുമാനം മാറ്റി മുംബൈക്കായി തുടര്‍ന്നും കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Prithvi Shaw has written to the Mumbai Cricket Association seeking a NOC to switch to another state team ahead of the upcoming domestic season.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
