'ഒരു നിലയ്ക്കും ടെന്നീസ് ഇഷ്ടപ്പെട്ടില്ല!'- മറയും മടങ്ങി

ബ്രിട്ടന്‍റെ ഇതിഹാസ ടെന്നീസ് താരം അന്‍ഡി മറെ വിരമിച്ചു
Andy Murray retirement
അന്‍ഡി മറെയുടെ അവസാന ഒളിംപിക്സിലെ പ്രകടനം. വിവിധ ദൃശ്യങ്ങള്‍എപി

ഒരു കാലത്ത് ടെന്നീസിലെ ഫാബുലസ് ഫോറിലെ അംഗമായിരുന്നു ആന്‍ഡി മറെ. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്, ആന്‍ഡി മറെ. ഈ നാല് പേരില്‍ രണ്ട് പേരായിരുന്നു മിക്ക ഗ്രാന്‍ഡ് സ്ലാം ഫൈനലുകളിലേയും സ്ഥിരം സാന്നിധ്യങ്ങള്‍. ഇടക്കാലത്ത് ആദ്യത്തെ മൂന്ന് പേരും ബഹുദൂരം മുന്നില്‍ പോയപ്പോള്‍ മറെ പിന്നിലായി. പിന്നീട് തിരിച്ചു വരാനുള്ള നിരവധി ശ്രമങ്ങള്‍. ഒടുവില്‍ പാരിസ് ഒളിംപിക്സിലെ ഡബിള്‍സ് തോല്‍വിയോടെ ടെന്നീസ് കരിയറിനു വിരാമം.

1. മുന്‍ ലോക ഒന്നാം നമ്പര്‍

Andy Murray retirement
എപി

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്നു മറെ. ബ്രിട്ടന്‍ സംഭാവന ചെയ്ത ആധുനിക ടെന്നീസിലെ പ്രതിഭാ ധാരളിത്തമുള്ള സവിശേഷ താരം. വിരമിച്ച ശേഷം താരം എക്സില്‍ കുറിച്ച വാചകങ്ങളും ശ്രദ്ധേയമായി. ഒരു നിലയ്ക്കും ടെന്നീസ് ഇഷ്ടപ്പെട്ടിരുന്നില്ല- എന്ന് ഒറ്റ വാചകത്തില്‍ താരം വിട പറയല്‍ ഒതുക്കി. ഈ വാക്കുകള്‍ വൈറലായി മാറുകയും ചെയ്തു.

2. വിരാമം പാരിസില്‍

Andy Murray retirement
എപി

ഒളിംപിക്സ്, തന്‍റെ ടെന്നീസ് കരിയറിലെ അവസാന പോരാട്ടമായിരിക്കുമെന്നു മറെ നേരത്തെ വ്യക്തമാക്കിയിരുന്നു. സിംഗിള്‍സില്‍ മത്സരിക്കാതിരുന്ന താരം ഡബിള്‍സിലാണ് ഇത്തവണ പോരിനിറങ്ങിയത്.

3. വിട പറച്ചില്‍

Andy Murray retirement
എപി

ഡാന്‍ ഇവാന്‍സുമായി ചേര്‍ന്നാണ് ഇത്തവണ ഒളിംപിക്സില്‍ മത്സരിച്ചത്. ആദ്യ രണ്ട് റൗണ്ടുകളും വിജയിച്ച താരം ക്വാര്‍ട്ടറിലാണ് പരാജയപ്പെട്ടത്. മത്സര ശേഷം സ്റ്റേഡിയം മുഴുവന്‍ എഴുന്നേറ്റ് നിന്നു കൈയടിച്ചാണ് ഇതിഹാസ താരത്തിനു വിട നല്‍കിയത്.

4. രണ്ട് ഒളിംപിക്സ് സ്വര്‍ണം

Andy Murray retirement
എപി

ഒളിംപിക്സില്‍ രണ്ട് തവണ സിംഗിള്‍സ് സ്വര്‍ണം നേടിയ താരമാണ് മറെ. 2012ല്‍ ലണ്ടന്‍ ഒളിംപിക്സില്‍ റോജര്‍ ഫെഡററെ വീഴ്ത്തിയാണ് മറെ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. 2016ല്‍ റിയോ ഒളിംപിക്സില്‍ യുവാന്‍ മാര്‍ട്ടില്‍ ഡെല്‍ പോട്രോയെ വീഴ്ത്തിയും നേട്ടം ആവര്‍ത്തിച്ചു.

5. മൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍

Andy Murray retirement
എപി

കരിയറില്‍ മൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങള്‍. 2012ല്‍ യുഎസ് ഓപ്പണ്‍. 2013, 16 വര്‍ഷങ്ങളില്‍ വിംബിള്‍ഡന്‍.

6. ആറ് ഫൈനല്‍ തോല്‍വികള്‍

Andy Murray retirement
എപി

ആറ് ഗ്രാന്‍ഡ് സ്ലാം പോരാട്ടങ്ങളില്‍ മറെ ഫൈനല്‍ തോല്‍വി നേരിട്ടു. 2010, 11, 13, 15, 16 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തിയിട്ടും കിരീടമില്ല. ഒരു തവണ ഫെഡററും അഞ്ച് തവണ ജോക്കോവിചും മറയെ വീഴ്ത്തി. 2016ല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും ജോക്കോയ്ക്ക് മുന്നില്‍ പൊരുതി വീണു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com