ആ പ്രതീക്ഷയും തീര്‍ന്നു; സാത്വിക്- ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍ പുറത്ത്

ക്വാര്‍ട്ടറില്‍ മലേഷ്യന്‍ സഖ്യത്തോട് പരാജയപ്പെട്ടു
Satwik-Chirag Crash Out
സാത്വിക്- ചിരാഗ് സഖ്യം മത്സരത്തിനിടെപിടിഐ
Updated on
1 min read

പാരിസ്: കൈയിലിരുന്ന മത്സരം കളഞ്ഞു കുളിച്ച് സാത്വിക് സായ്‌രാജ് രാന്‍കി- റെഡ്ഡി ചിരാഗ് ഷെട്ടി സഖ്യം. ഒളിംപിക്‌സ് ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ സഖ്യം പുറത്ത്.

ക്വാര്‍ട്ടറില്‍ മലേഷ്യന്‍ സഖ്യമായ ആരോണ്‍ ചിയ- സോഹ് വൂയ് യിക് സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമാണ് സാത്വിക്- ചിരാഗ് സഖ്യം മത്സരം കൈവിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്‌കോര്‍: 21-13, 14-21, 16-21. മൂന്നാം സെറ്റില്‍ തിരിച്ചു വരവിനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ സഖ്യം നടത്തിയെങ്കിലും മലേഷ്യന്‍ സഖ്യത്തിന്റെ അതിവേഗ നീക്കങ്ങളും ഇന്ത്യന്‍ സഖ്യത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. രണ്ടും മൂന്നും സെറ്റുകളില്‍ സാത്വിക്- ചിരാഗ് സഖ്യം വരുത്തിയ നിരവധി പിഴവുകള്‍ നിര്‍ണായകമായി. തുടരെ രണ്ടാം ഒളിംപിക്‌സിലാണ് മലേഷ്യന്‍ സഖ്യം സെമി കാണുന്നത്.

Satwik-Chirag Crash Out
ബോക്‌സിങില്‍ നിഖാത് സരിന്‍ പുറത്ത്, ഹോക്കിയില്‍ ബെല്‍ജിയത്തിനോട് തോല്‍വി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Doping test failure, Indian judoka Arun Kumar cut from Commonwealth Games 2026
Fifa Worldcup
switzerland vs colombia
today top five news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com