USA finishes as table toppers
വനിതാ ബാസ്കറ്റ് ബോള്‍ പോരാട്ടത്തില്‍ തുടരെ എട്ടാം തവണയും ഒളിംപിക്സ് സ്വര്‍ണം നേടിയ അമേരിക്ക. ഈ മെഡലാണ് അവരെ വീണ്ടും ഒന്നാം സ്ഥാനത്തെത്തിച്ചത്എക്സ്

സ്വര്‍ണം 40, 40! ചൈന അല്ല, പാരിസിലും അമേരിക്ക

ഒളിംപിക്‌സ് മെഡല്‍ നേട്ടത്തില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത്
Published on

പാരിസ്: 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിംപിക്സ് സ്വര്‍ണ നേട്ടത്തില്‍ അമേരിക്കയെ പിന്തള്ളിയ ചൈനയുടെ ആഹ്ലാദത്തിനു അല്‍പ്പായുസ്. 40 സ്വര്‍ണ മെഡലുകളുമായി ചൈനയ്‌ക്കൊപ്പം അമേരിക്കയും എത്തി. മൊത്തം മെഡല്‍ നേട്ടത്തില്‍ ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാം സ്ഥാനം സ്വന്തമാക്കി.

അവസാന മത്സരമായ വനിതാ ബാസ്‌കറ്റ് ബോള്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തിയാണ് അമേരിക്ക സ്വര്‍ണ നേട്ടത്തില്‍ ചൈനയ്‌ക്കൊപ്പമെത്തിയത്. തുടരെ എട്ടാം തവണയാണ് അമേരിക്ക വനിതാ ബാസ്‌കറ്റ് ബോള്‍ സ്വര്‍ണം നിലനിര്‍ത്തുന്നത്.

40 സ്വര്‍ണം, 44 വെള്ളി, 42 വെങ്കലം മെഡലുകളുള്ള അമേരിക്കയുടെ ആകെ നേട്ടം 126. മെഡല്‍ നേട്ടം 100 കടത്തിയ ഏക രാജ്യമായി യുഎസ്എ മാറി. ചൈന രണ്ടാം സ്ഥാനത്ത്. 40 സ്വര്‍ണം, 27 വെള്ളി, 24 വെങ്കലവുമായി ചൈനയ്ക്ക് ആകെ 91 മെഡലുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2008ല്‍ സ്വന്തം നാട്ടിലെ നഗരമായ ബെയ്ജിങില്‍ നടന്ന പോരാട്ടത്തിലാണ് നേരത്തെ ചൈന സ്വര്‍ണ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇത്തവണ പ്രതീക്ഷ വച്ചെങ്കിലും അവസാന ഘട്ടത്തില്‍ നടകീയമായി തുടരെ നാലാം ഒളിംപിക്‌സിലും അമേരിക്ക തന്നെ മുന്നിലെത്തി.

20 സ്വര്‍ണം, 12 വെള്ളി, 13 വെങ്കലം മെഡലുകളുമായി ജപ്പാന്‍ മൂന്നാമത്. 18 സ്വര്‍ണം, 19 വെള്ളി, 16 വെങ്കലവുമായി ഓസ്ട്രേലിയയും 16 സ്വര്‍ണം, 25 വെള്ളി, 22 വെങ്കലവുമായി ആതിഥേയരായ ഫ്രാന്‍സ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.

ഒരു വെള്ളി അഞ്ച് വെങ്കലം മെഡലുകളാണ് ഇന്ത്യക്ക്. ആറ് മെഡലുകളുമായി ഇന്ത്യ 71ാം സ്ഥാനത്താണ് ഇത്തവണ ഫിനിഷ് ചെയ്തത്.

USA finishes as table toppers
ഒരു വെള്ളി, അഞ്ച് വെങ്കലം: ആറ് മെഡലില്‍ ഒതുങ്ങി ഇന്ത്യ: പാരിസ് ഒളിംപിക്‌സിന് ഇന്ന് സമാപനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com