'നീണ്ട ഇടവേള കഴിഞ്ഞു... നാളെ കളിക്കാനിറങ്ങും'; പാറ്റ് കമ്മിന്‍സ് വരുന്നു

നാളെ രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ കളിക്കുമെന്ന് എസ്ആര്‍എച് നായകന്‍
Pat Cummins Confirms His Availability
Pat Cumminsinsta
Updated on
1 min read

ഹൈദരാബാദ്: പരിക്കേറ്റ് ദീര്‍ഘനാളായി കളത്തിനു പുറത്തായിരുന്നു ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ഇടവേളയ്ക്കു ശേഷം കളിക്കാനൊരുങ്ങുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി നാളെ കളിക്കാനിറങ്ങുമെന്നു എസ്ആര്‍എച് ക്യാപ്റ്റന്‍ കൂടിയായ കമ്മിന്‍സ് സ്ഥിരീകരിച്ചു. കമ്മിന്‍സ് വരുന്നതോടെ എസ്ആര്‍എച് നായക സ്ഥാനത്തു നിന്നു ഇഷാന്‍ കിഷന്‍ മാറും.

നാളെ രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ കളിക്കുമെന്നാണ് കമ്മിന്‍സ് വ്യക്തമാക്കിയത്. സീസണില്‍ കമ്മിന്‍സ് കളിക്കുന്ന ആദ്യ ഐപിഎല്‍ പോരാട്ടം കൂടിയാണിത്.

Pat Cummins Confirms His Availability
ഗുജറാത്തിനെതിരെ ടോസ്; ആര്‍സിബി ആദ്യം പന്തെറിയും; ബേതേലും ഹോള്‍ഡറും ഇലവനിൽ

32കാരനായ താരം ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. കമ്മിന്‍സിന്റെ വരവ് ഹൈദരാബാദിനു നല്‍കുന്ന ഊര്‍ജം ചെറുതല്ല. തന്റെ ഇന്‍സ്റ്റ പേജിലൂടെയാണ് കമ്മിന്‍സ് തിരിച്ചു വരവ് വ്യക്തമാക്കിയത്. ദീര്‍ഘ നാളായി കളിക്കാതിരിക്കുന്നു. നാളെ തിരിച്ചു വരുന്നു എന്ന കുറിപ്പോടെ പരിശീലനത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ടാണ് കമ്മിന്‍സ് ഇന്‍സ്റ്റയില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.

Pat Cummins Confirms His Availability
'പാസ്പോർട്ട് കിട്ടുമോ? അവന് സ്കൂളിലൊന്നും പോകണ്ടേ!'; വൈഭവിനെക്കുറിച്ച് മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റൻമാർ
Summary

Sunrisers Hyderabad have received a big boost ahead of their clash against Rajasthan Royals as their designated captain Pat Cummins has confirmed that he will play

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com