പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

പരിക്കിൽ നിന്ന് മോചിതനാകാൻ കമ്മിൻസിന് കൂടുതൽ സമയം ആവശ്യമാണ്. അത് കൊണ്ടാണ് താരത്തെ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
Pat Cummins
Pat Cummins Ruled Out of T20 World Cup 2026 @MyCric101
Updated on
1 min read

ന്യൂഡൽഹി: ഓസ്‌ട്രേലിയ ടി20 ലോകകപ്പ് മത്സരങ്ങൾക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് പാറ്റ് കമ്മിന്‍സിനെ ഒഴിവാക്കി. മിച്ചൽ മാർഷ് ടീമിനെ നയിക്കും. കമ്മിന്‍സിന് പകരം ബെൻ ഡ്വാർഷുസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടോപ്പ് ഓർഡർ ബാറ്റർ മാത്യു ഷോർട്ടിനും ടീമിൽ ഇടം നേടാൻ ആയിട്ടില്ല.

Pat Cummins
സഞ്ജുവിനെ ഞങ്ങൾക്ക് വിശ്വാസമാണ്, അയാൾ തിരിച്ചു വരും: ഇന്ത്യൻ ബാറ്റിങ് കോച്ച്

പരിക്കിൽ നിന്ന് മോചിതനാകാൻ കമ്മിൻസിന് കൂടുതൽ സമയം ആവശ്യമാണ്. അത് കൊണ്ടാണ് താരത്തെ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ഫാസ്റ്റ് ബൗളിങ്ങിനൊപ്പം വാലറ്റത്ത് മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന താരമാണ് ബെൻ.

മികച്ച രീതിയിൽ ബൗൾ സ്വിംഗ് ചെയ്യിക്കാനുള്ള കഴിവും ബാറ്റർമാരെ കുഴക്കുന്ന തരത്തിലുള്ള പന്തിൽ വേരിയേഷൻ വരുത്താനും താരത്തിന് കഴിയും. ഇത് മത്സരം നടക്കുന്ന സാഹചര്യങ്ങൾക്ക് അനുയോജ്യമാണെന്നാണ് ടീം മാനേജ്‍മെന്റിന്റെ വിലയിരുത്തൽ.

Pat Cummins
പ്രതിരോധക്കോട്ട കാക്കാൻ സെനഗൽ താരമെത്തി; ഉമർ ബായെ കേരള ബ്ലാസ്റ്റേഴ്‌സിൽ

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി വിവിധ ഫോർമാറ്റുകളിൽ റൻഷാവിന്റെ മികച്ച പ്രകടനമാണ് താരത്തെ ലോകകപ്പ് ടീമിൽ ഇടം നേടി കൊടുത്തത്. ശ്രീലങ്കയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ സ്പിൻ അനുകൂല സാഹചര്യങ്ങളാണ് ടീം പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യങ്ങളിൽ റൻഷാവിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

Pat Cummins
എകെജിയും നെഹ്രുവും ഒരു ടീമിൽ, എതിരാളി ഉപരാഷ്ട്രപതി രാധാകൃഷ്ണൻ; 1953-ൽ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ കഥ (വിഡിയോ)

ഓസ്‌ട്രേലിയ സ്ക്വാഡ്: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവിയർ ബാർട്ട്‌ലെറ്റ്, കൂപ്പർ കോണലി, ടിം ഡേവിഡ്, ബെൻ ഡ്വാർഷൂയിസ്, ക്യാമറൺ ഗ്രീൻ, നാഥൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുൻമാൻ, ഗ്ലെന്‍ മാക്‌സ്‌വെൽ, മാത്യു റൻഷാവ്, മാര്‍ക്കസ് സ്റ്റോയിനിസ്,ആദം സാംപ.

Summary

Sports news: Pat Cummins Ruled Out of T20 World Cup 2026 as Mitchell Marsh Named Australia Captain.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com