സാം കറാന്റെ നോബോള്‍, ക്രീസിന് പുറത്തേക്കോടി ഷോട്ട് കളിക്കാന്‍ ഫിലിപ്പ്‌സിന്റെ ശ്രമം(വീഡിയോ)

ഇവിടെ സാം കറാനില്‍ നിന്ന് വന്ന നോബോളും അതടിക്കാന്‍ പാഞ്ഞ ഡേവിഡ് മില്ലറുമാണ് ആരാധകരില്‍ ചിരി പടര്‍ത്തുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

അബുദാബി: ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളര്‍മാരെ നാല് പാടും പായിച്ചായിരുന്നു രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാരുടെ ബാറ്റിങ്. എന്നാല്‍ ഇവിടെ സാം കറാനില്‍ നിന്ന് വന്ന നോബോളും അതടിക്കാന്‍ പാഞ്ഞ ഡേവിഡ് മില്ലറുമാണ് ആരാധകരില്‍ ചിരി പടര്‍ത്തുന്നത്. 

17ാം ഓവറില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയിക്കാന്‍ 19 റണ്‍സ് വേണം എന്ന ഘട്ടത്തില്‍ നില്‍ക്കെയാണ് രസകരമായ സംഭവം. കറാന്റെ കൈകളില്‍ നിന്ന് പന്ത് സ്ലിപ്പായി. പിച്ചിന് പുറത്തേക്കാണ് പന്ത് വന്നത്. ഉയര്‍ന്ന് പൊങ്ങിയ കറാന്റെ പന്ത് അടിക്കാനായി ക്രീസില്‍ നിന്ന് ഫിലിപ്പ്‌സ് ക്രീസിന് പുറത്തേക്ക് ഓടി. 

എന്നാല്‍ ഫിലിപ്പ്‌സിനും ആ പന്തില്‍ കളിക്കാനായില്ല. ഒടുവില്‍ അമ്പയര്‍ നോബോള്‍ വിളിച്ചു. രാജസ്ഥാന്‍ അതിവേഗം ജയത്തിലേക്ക് എത്തിയപ്പോള്‍ 8 പന്തില്‍ നിന്ന് 14 റണ്‍സുമായി ഫിലിപ്പ്‌സ് പുറത്താവാതെ നിന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com