MA Chidambaram Stadium csk team
MA Chidambaram Stadiumx

'വിസിൽ പോട്' വേണ്ട! ചെന്നൈയിൽ ഐപിഎൽ മത്സരങ്ങൾ നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ മത്സരങ്ങൾ വേണ്ട
Published on

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തി‍ൽ ഐപിഎൽ മത്സരങ്ങൾ നടത്തരുതെന്നു ഹർജി. മദ്രാസ് ഹൈക്കോടതിയിലാണ് ചെന്നൈയിലെ വോട്ടറായ ടി പ്രഭാകരൻ എന്നയാൾ ഹർജി നൽകിയത്.

മത്സരങ്ങൾ മാറ്റി വയ്ക്കില്ലെങ്കിൽ മാതൃക പെരുമാറ്റ ചട്ടം കർശനമായി നടപ്പാക്കാൻ ഉത്തരവ് ഇറക്കണമെന്നാണ് ഹ‍ർജിക്കാരൻ ആവശ്യപ്പെടുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് ഉറപ്പാക്കണം. സ്റ്റേഡിയത്തിലോ പുറത്തോ പാർട്ടി ചിഹ്നങ്ങളുമായി ആരും വരില്ലെന്ന് ഉറപ്പാക്കണമെന്നും ഹ‍ർജിയിൽ ആവശ്യമുണ്ട്.

MA Chidambaram Stadium csk team
'ആർസിബി' ഇനി ബിർള ​ഗ്രൂപ്പിന് സ്വന്തം! 16,706 കോടി മുടക്കി ഐപിഎല്‍ ചാംപ്യന്‍മാരെ സ്വന്തമാക്കി

ഹർജി ചീഫ് ജസ്റ്റിസ് ബെഞ്ച് നാളെ പരിഗണിച്ചേക്കും. ടിവികെ ചിഹ്നമായ വിസിൽ വിലക്കാനുള്ള നീക്കമാണ് ഹർജിയെന്നാണ് സംശയം.

ചെന്നൈ സൂപ്പർ കിങ്സിന്റെ ആപ്തവാക്യം വിസിൽ പോട് എന്നാണ്. ഞായറാഴ്ച സിഎസ്കെ സംഘടിപ്പിച്ച ഐപിഎൽ ഫാൻ മീറ്റിൽ ആരാധകർ വിസിലുമായി എത്തിയിരുന്നു.

MA Chidambaram Stadium csk team
'ബെഞ്ചില്‍ നിന്നു മധ്യനിരയുടെ ഹൃദയ താളമായ താരം'... റിങ്കു സിങ് കെകെആറിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍ (വിഡിയോ)
Summary

A resident approached the Madras High Court seeking to postpone the IPL matches in MA Chidambaram Stadium

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com