ഐസിസി ചലഞ്ച് ലീഗിനിടെ മോഷണം; ടി20 ലോകകപ്പ് താരം ജയിലില്‍

കേസില്‍ അടുത്ത വാദം നടക്കുക നവംബര്‍ 28നാണ്. അതുവരെ താരം ജയിലില്‍ തുടരേണ്ടിവരും.
Kiplin Doriga
കിപ്ലിങ് ദോരിഗ
Updated on
1 min read

ജഴ്‌സി: പാപ്പുവ ന്യൂഗിനിയ്ക്കായി രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിക്കറ്റ് കീപ്പര്‍ കിപ്ലിങ് ദോരിഗ മോഷണക്കേസില്‍ ജയിലിലായി. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചാലഞ്ച് ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെയാണ് താരം അറസ്റ്റിലായത്. കുറ്റവാളിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ മൂന്നു മാസത്തെ കസ്റ്റഡിയില്‍ വിട്ടു കേസിന്റെ ഗൗരവം കണക്കിലെടുത്ത് നടപടികള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് റോയല്‍ കോര്‍ട്ടിലേക്കു മാറ്റി.

Kiplin Doriga
'ആര്‍സിബി കെയേഴ്‌സ്'; തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നല്‍കും

കേസില്‍ അടുത്ത വാദം നടക്കുക നവംബര്‍ 28നാണ്. അതുവരെ താരം ജയിലില്‍ തുടരേണ്ടിവരും. അറസ്റ്റ് പാപ്പുവ ന്യൂ ഗിനി ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിയമ സഹായം നല്‍കേണ്ടതില്ലെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. കുറ്റവാളിയല്ലെന്നു ബോധ്യപ്പെടുന്നതുവരെ ബോര്‍ഡ് താരത്തെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചു.

97 ടി20 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചിട്ടുള്ള താരമാണ് കിപ്ലിങ്. 2021, 2024 ട്വന്റി20 ലോകകപ്പ് ടീമുകളിലും അംഗമായിരുന്നു. രണ്ടു ടൂര്‍ണമെന്റുകളിലുമായി ഏഴു മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്.

Summary

Papua New Guinea (PNG) wicketkeeper-batsman Kiplin Doriga has been formally charged with robbery during the ICC Cricket World Cup Challenge League in Jersey.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com