ചരിത്രമെഴുതി പ്രഗ്നാനന്ദ; നോർവേ ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ (വിഡിയോ)

അവസാന ദിവസത്തെ മത്സരങ്ങൾക്ക് മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന പ്രഗ്നാനന്ദയ്ക്ക് കിരീടസാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്നു.
Praggnanandhaa
Praggnanandhaa Becomes First Indian Champion of Norway Chess.
Edited By:
Updated on
1 min read

ഓസ്‌ലോ: നോർവേ ചെസ് ടൂർണമെന്റിൽ ചരിത്രം കുറിച്ചു ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആര്‍ പ്രഗ്നാനന്ദ. ടൂർണമെന്റിന്റെ ചരിത്രത്തിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് 20-കാരനായ പ്രഗ്നാനന്ദ സ്വന്തമാക്കിയത്. അവസാന റൗണ്ടിൽ ജർമനിയുടെ വിൻസെന്റ് കെയ്‌മെറിനെ തോൽപ്പിച്ചാണ് പ്രഗ്നാനന്ദ കിരീടം ഉറപ്പിച്ചത്.

Praggnanandhaa
'പുതിയ ടെസ്റ്റ് നിയമം കൊള്ളാം, പക്ഷെ ഒരു കുഴപ്പമുണ്ട്'; തുറന്ന് പറഞ്ഞ് ഗൗതം ഗംഭീർ

അവസാന ദിവസത്തെ മത്സരങ്ങൾക്ക് മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന പ്രഗ്നാനന്ദയ്ക്ക് കിരീടസാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്നു. നിർണായക മത്സരത്തിൽ ക്ലാസിക്കൽ വിഭാഗത്തിൽ കെയ്‌മെറെ പരാജയപ്പെടുത്തിയ താരം നിർണായകമായ മൂന്ന് പോയിന്റുകൾ സ്വന്തമാക്കി. ഇതോടെ 18 പോയിന്റുമായി പ്രഗ്നാനന്ദ പട്ടികയിൽ ഒന്നാമതെത്തി.

Praggnanandhaa
സ്‌റ്റേഡിയം ജീവനക്കാര്‍ സമരത്തിന്; ലോകകപ്പിന് മുന്നേ അമേരിക്കയ്ക്കു തലവേദന

2013ൽ ആരംഭിച്ച നോർവേ ചെസ് ടൂർണമെന്റിൽ ഇന്ത്യൻ ചെസിന്റെ ഇതിഹാസമായ വിശ്വനാഥൻ ആനനന്ദിനോ നിലവിലെ ലോക ചാംപ്യനായ ഡി ഗുകേഷിനോ ഈ നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ പ്രഗ്നാനന്ദയുടെ ഈ വിജയം ഇന്ത്യൻ ചെസ് ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തുന്ന ഒന്നായി മാറിയിട്ടുണ്ട്.

Summary

Praggnanandhaa Becomes First Indian Champion of Norway Chess.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com