ആദ്യ കളിയില്‍ ഗോളില്ല, രണ്ടാം കളിയില്‍ അഞ്ചടിച്ച് ചെല്‍സി! വെസ്റ്റ് ഹാമിനെ തകര്‍ത്ത് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ചെല്‍സി
Chelsea players' selfie
ചെൽസി താരങ്ങളുടെ സെൽഫി (Premier League)x
Updated on
1 min read

ലണ്ടന്‍: സീസണിലെ ആദ്യ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് ഒരു ഗോളും പോലും അടിക്കാന്‍ കഴിയാതെ സമനിലയില്‍ പിരിയേണ്ടി വന്നതിന്റെ ക്ഷീണം രണ്ടാം മത്സരത്തില്‍ ചെല്‍സി തീര്‍ത്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ ജയം കുറിച്ച് ചെല്‍സി. രണ്ടാം മത്സരത്തില്‍ അവര്‍ എവേ പോരാട്ടത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെ ഒന്നിനെതിരെ 5 ഗോളുകള്‍ക്ക് വീഴ്ത്തി. ജയത്തോടെ നാല് പോയിന്റുമായി ചെല്‍സി ലീഗിന്റെ തലപ്പത്ത്.

കളിയുടെ ആറാം മിനിറ്റില്‍ ലുക്കാസ് പക്വേറ്റയിലൂടെ വെസ്റ്റ്ഹാം മുന്നിലെത്തിയെങ്കിലും പിന്നീട് അവര്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ജാവോ പെഡ്രോ, പെഡ്രോ നെറ്റോ, എന്‍സോ ഫെര്‍ണാണ്ടസ്, മൊയ്‌സെസ് കയ്‌സെഡോ, ട്രെവോ ചലോഭ് എന്നിവരാണ് ചെല്‍സിക്കായി വല ചലിപ്പിച്ചത്.

Chelsea players' selfie
കിങ് ഹാരി ഹാട്രിക്ക്! അലിയന്‍സ് അരീനയില്‍ ബയേണിന്റെ രാജകീയ 'ആറാട്ട്'

ആറാം മിനിറ്റില്‍ തന്നെ ഗോള്‍ വഴങ്ങിയ ചെല്‍സി പെഡ്രോയിലൂടെ 15ാം മിനിറ്റില്‍ സമനില പിടിച്ചു. 23ാം മിനിറ്റില്‍ നെറ്റോ ലീഡ് സമ്മാനിച്ചു. 34ാം മിനിറ്റിലാണ് എന്‍സോ ഫെര്‍ണാണ്ടസിന്റെ ഗോള്‍ വന്നത്. 54ാം മിനിറ്റില്‍ കയ്‌സഡോ ഗോള്‍. നാല് മിനിറ്റ് പിന്നിട്ടപ്പോള്‍ ചലോഭിന്റെ ഗോളു വലയിലായി.

Chelsea players' selfie
ചാംപ്യൻമാരെ വീഴ്ത്തി ട്രിവാൻഡ്രം റോയൽസ് വിജയ വഴിയിൽ
Summary

Premier League: Chelsea defeated West Ham 5-1 after an initial setback. Lucas Paqueta scored first for West Ham. Joao Pedro, Pedro Neto, and Enzo Fernandez responded for Chelsea. Moises Caicedo and Trevoh Chalobah further extended Chelsea's lead.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com