

വെസ്റ്റ്ഹാം Vs ചെല്‍സി
ഹോം മത്സരത്തിലും ഗ്രഹാം പോര്‍ട്ടര്‍ക്കു തിളങ്ങാനായില്ല. 2023ഇല്‍ ടീമില്‍ വന്ന ശേഷം ഇപ്പോള്‍ വളരെ പരിതാപകരമായ ഒരു പിരിച്ചുവിടല്‍ അദ്ദേഹം ആശങ്കപ്പെടുന്നു. ദുര്‍ബലമായ ഡിഫെന്‍സ് സെറ്റ് പീസുകള്‍ നേരിടുന്നതില്‍ അപാകത എന്നിങ്ങനെ വെസ്റ്റ്ഹാമിന്റെ ദുരിതങ്ങള്‍ ഏറുന്നു. ഗോള്‍കീപ്പിങ് ദുരന്തം. സ്വന്തം ആരാധകര്‍ക്കുമുന്‍പില്‍ 5-1 എന്ന ദയനീയ തോല്‍വി. കളിയിലെ ആദ്യ ഗോള്‍ നല്‍കിയ ആവേശവും നാല്പത്തൊന്നു ശതമാനം ബോള്‍ പോസെഷനും ഉണ്ടായിട്ടും കൂടുതല്‍ കോര്‍ണറുകള്‍ ലഭിച്ചിട്ടും വെസ്റ്റ്ഹാമിനു ജയിക്കാനായില്ല.
ചെല്‍സിക്കുവേണ്ടി പുതുമുഖം ജോ പെഡ്രോ ഒരു ഗോളും രണ്ടു അസിസ്റ്റുമായി തിളങ്ങി. എസ്റ്റേവിയയും മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ ഗോളിന് ശേഷം ചെല്‍സി തിരിഞ്ഞു നോക്കിയില്ല. ഒരു ലാറ്റിന്‍ അമേരിക്കന്‍ മുന്നേറ്റ നിര കൃത്യമായി ചെല്‍സിയില്‍ രൂപപ്പെട്ടിരിക്കുന്നു. പെഡ്രോയും എസ്റ്റേവിയയും കൂടാതെ ഫെര്‍ണാണ്ടസ് സാന്റോസ് കൈസീഡോ എന്നിവരും ഗംഭീര കോമ്പിനേഷനില്‍ ആക്രമണം രചിക്കുന്നു.
ന്യൂ കാസില്‍ Vs ലിവര്‍പൂള്‍
അഞ്ചു ഗോളുകള്‍ പിറന്ന ആവേശോജ്വല മത്സരം. സ്വന്തം തട്ടകത്തില്‍ മികച്ച തുടക്കം നേടിയ ന്യൂ കാസിലിനെ നടുക്കി ഗോര്‍ഡന്റെ റെഡ് കാര്‍ഡ്. അതിനു ശേഷം ലിവര്‍പൂളിന്റെ മുന്നേറ്റം. എങ്കിലും കളിക്കുശേഷമുള്ള അഭിമുഖത്തില്‍ എത്ര ശക്തരായി കാസില്‍ പൊരുതി എന്ന് ലിവര്‍പൂളിന്റെ ആര്‍ണെ സ്ലോട്ട് അംഗീകരിച്ചു. ഈ മത്സരം ഒരു 'എരിയല്‍' ഗെയിം ആയിരുന്നു. ഏഴോ എട്ടോ സെറ്റ് പീസുകള്‍ കോര്‍ണറായും ഫ്രീ കിക്കായും ലഭിച്ചെങ്കിലും ഗോള്‍ ആക്കാന്‍ കഴിഞ്ഞില്ല. പത്തു ഷോട്ടുകളില്‍ രണ്ടു ഗോളുകള്‍ മാത്രം. പുതിയ കളിക്കാരെ കിട്ടാനുള്ള സാധ്യത മങ്ങുന്നു. അതും ന്യൂ കാസിലിനെ മുന്‍പോട്ടുള്ള പ്രകടനത്തെപ്പറ്റി ആശങ്കപ്പെടുത്തുന്നു.
ലിവര്‍പൂളിന്റെ പ്രതിരോധം ഇനിയും ഏറെ മെച്ചപ്പെടണം. ബോള്‍ നോക്കാതെ കളിക്കാരില്‍ ശ്രദ്ധിച്ചുള്ള പിശകാണ് ഒരു ഗോള്‍ അനായാസം വഴങ്ങാന്‍ കാരണമായത്. പിന്നെയുള്ള ഗോളും ന്യൂ കാസിലിന്റെ അക്രമണത്തേക്കാള്‍ ലിവര്‍പൂളിന്റെ അശ്രദ്ധയാണ് കാരണം. എങ്കിലും എവേ മത്സരത്തില്‍ മൂന്നു പോയിന്റ് വിലപ്പെട്ടതാണ്. പ്രീ സീസണില്‍ ഇല്ലാതിരുന്ന ചില കളിക്കാരെ ഉള്‍പ്പെടുത്തുന്നതും പ്രശ്‌നങ്ങള്‍യുര്‍ത്തുന്നു.
എക്‌സ്ട്രാ സമയത്തിലെ അവസാന മിനുറ്റില്‍ പതിനാറു വയസുള്ള റിയോ തന്റെ പ്രഥമ മത്സരത്തില്‍ നേടിയ ഉഗ്രന്‍ ഗോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ എക്കാലവും ഓര്‍ത്തിരിക്കും. കൃത്യമായ ക്രോസ്സ് ആ പതിനാറുകാരനെ ഏല്പിക്കാന്‍ ലിവര്‍പൂള്‍ കാണിച്ച ആര്‍ജവവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
