കൊച്ചി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷയുടേയും വി ശ്രീനിവാസന്റേയും മകൻ വിഘ്നേഷ് ഉജ്വൽ വിവാഹിതനായി. കൊച്ചി വൈറ്റില ചെല്ലിയന്തര ശ്രീരാം കൃഷ്ണയിൽ അശോക് കുമാറിന്റേയും ഷിനിയുടേയും മകൾ കൃഷ്ണയാണ് വധു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് തിങ്കളാഴ്ചയാണ് വിവഹ ചടങ്ങുകൾ നടന്നത്. എംബിബിഎസ് സ്പോർട്സ് മെഡിസിൻ പഠനം പൂർത്തിയാക്കിയ വിഘ്നേഷ് ഡോക്ടറാണ്.
കേന്ദ്ര മന്ത്രിമാരായ സർബാനന്ദ് സോനോവാൾ, എൽ മുരുഗൻ, മൻസൂഖ് മാണ്ഡവ്യ, ജോർജ് കുര്യൻ, അത്‍ലറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ആദിൽ ജെ സമുരിവാല, ബോക്സിങ് ഇതിഹാസം മേരി കോം, നടൻ ശ്രീനിവാസൻ, എംപിമാരായ ജോസ് കെ മാണി, ജോൺ ബ്രിട്ടാസ്, പി സന്തോഷ് കുമാർ, ഫ്രാൻസിസ് ജോർജ് അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
നാല് വർഷത്തിനു ശേഷമാണ് മകനു ചേർന്ന പെൺകുട്ടിയെ കണ്ടെത്തിയതെന്നു പിടി ഉഷ വ്യക്തമാക്കി. ഇരു വീട്ടുകാരും ചേർന്നു ആലോചിച്ചു ഉറപ്പിച്ചാണ് വിവാഹമെന്നും അവർ പറഞ്ഞു. ക്ഷണം സ്വീകരിച്ച് എത്തിയ എല്ലാവർക്കും പിടി ഉഷ നന്ദി അറിയിച്ചു.
PT Usha Son Wedding: Vignesh Ujwal, son of Indian Olympic Association President PT Usha and V Srinivasan, got married. The bride is Krishna.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

