

മുംബൈ: രാജസ്ഥാന് റോയല്സ് നായകന് സഞ്ജു സാംസണിനും പഞ്ചാബ് നായകന് കെ എല് രാഹുലിനും മേല് പിഴ ചുമത്തണമെന്ന് ഇന്ത്യന് മുന് താരം ആകാശ് ചോപ്ര. കുറഞ്ഞ ഓവര് നിരക്കിന്റെ പേരില് ഇവര്ക്ക് ശിക്ഷ വിധിക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഡല്ഹി ക്യാപിറ്റല്സിന് എതിരായ മത്സരത്തില് കുറഞ്ഞ ഓവര് നിരക്കിന്റെ പേരില് ധോനിക്ക് 12 ലക്ഷം രൂപയാണ് പിഴ വിധിച്ചത്. 39കാരനായ ധോനിക്ക് പിഴ വിധിച്ചപ്പോള് സഞ്ജുവും രാഹുലും രക്ഷപെട്ട് പോവരുത് എന്നാണ് ആകാശ് ചോപ്ര പറയുന്നത്.
മണിക്കൂറില് 10 ഓവര്. രണ്ട് ടീമിനും. ഒരുപാട് സിക്സുകള് പറന്നു. കടുപ്പമേറിയ മത്സരവുമായിരുന്നു. എന്നാല് ഒരു ടി20 ഇന്നിങ്സ് അവസാനിപ്പിക്കാന് 2 മണിക്കൂര് എന്നത് അംഗീകരിക്കാനാവില്ല. ധോനിക്ക് കഴിഞ്ഞ രാത്രി പിഴ വിധിച്ചിരുന്നു. ഈ രണ്ട് ക്യാപ്റ്റന്മാര്ക്കും പിഴ വിധിക്കും എന്ന് കരുതുന്നു, ആകാശ് ചോപ്ര പറഞ്ഞു.
ഒരു വിക്കറ്റ് വീണതിന് ശേഷം അടുത്ത ബാറ്റ്സ്മാന് വന്ന് ബാറ്റിങ് തുടങ്ങുന്നതിന് രണ്ട് മിനിറ്റോളം സമയമാണ് എടുക്കുന്നത്. ഇത് ടീമുകള്ക്ക് അധിക സമയമായാണ് അനുവദിക്കുന്നത്. മണിക്കൂറിലെ ഓവര് നിരക്ക് കണക്കാക്കുമ്പോള് ഇത് പരിഗണിക്കില്ല. ഡല്ഹിക്കെതിരായ ചെന്നൈയുടെ കളിയില് മൂന്ന് വിക്കറ്റ് മാത്രമാണ് ഡല്ഹി ചെയ്സ് ചെയ്യുമ്പോള് വീണത്. 18.4 ഓവറില് കളി അവസാനിച്ചു. എന്നും 11.11നാണ് മത്സരം അവസാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates