മുംബൈ: രാജസ്ഥാന്‍ റോയല്‍സിന് എതിരെ ടോസ് നേടി പഞ്ചാബ് കിങ്‌സ്. ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുത്തു. ഗുജറാത്തിനെ വീഴ്ത്തിയ ഇലവനില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നത്.
വിജയ വഴിയിലേക്ക് തിരികെ എത്തുക ലക്ഷ്യമിട്ടാണ് സഞ്ജുവും കൂട്ടരും ഇറങ്ങുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് 7 വിക്കറ്റിനോട് തോറ്റാണ് രാജസ്ഥാന്‍ വരുന്നത്. ടേബിള്‍ ടോപ്പറായ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് പഞ്ചാബിന്റെ വരവ്.
യശസ്വി ജയ്‌സ്വാളിനെ രാജസ്ഥാന്‍ പ്ലേയിങ് ഇലവനിലേക്ക് തിരികെ കൊണ്ടുവരുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. മൂന്ന് കളിയില്‍ നിന്ന് 16 റണ്‍സ് മാത്രമാണ് കരുണ്‍ നായറിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞത്.ഇതോടെ യശസ്വിക്ക് മധ്യനിരയില്‍ സ്ഥാനം കിട്ടി.
റബാഡയും അര്‍ഷദീപും ഒരുമിക്കുന്ന ബൗളിങ് ആണ് പഞ്ചാബിന് ആത്മവിശ്വാസം നല്‍കുന്നത്. ബൗളിങ്ങില്‍ വലിയ ആശങ്കയില്ലെങ്കിലും ബട്ട്‌ലറെ അമിതമായി ആശ്രയിക്കുന്നത് ബാറ്റിങ്ങില്‍ രാജസ്ഥാന് തലവേദനയാണ്.
രാജസ്ഥാന്‍ റോയല്‍സ് ഇലവന്‍: ജോസ് ബട്ട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, യശസ്വി, ഹെറ്റ്മയര്‍, റയാന്‍ പരാഗ്, ചഹല്‍, അശ്വിന്‍, പ്രസിദ്ധ് കൃഷ്ണ, ബോള്‍ട്ട്, കുല്‍ദീപ് സെന്‍.
പഞ്ചാബ് കിങ്‌സ് ഇലവന്‍: ബെയര്‍സ്റ്റോ, ശിഖര്‍ ധവാന്‍, ഭാനുക രജപക്‌സെ, ലിയാം ലിവിങ്സ്റ്റണ്‍, മായങ്ക്, ജിതേഷ് ശര്‍മ, റിഷി ധവാന്‍, റബാഡ, രാഹുല്‍ ചഹര്‍, അര്‍ഷ്ദീപ് സിങ്, സന്‍ദീപ് ശര്‍മ
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates