'ബോള്‍ ബോള്‍ ഖത്തര്‍ ഖത്തര്‍'; ആവേശം നിറയ്ക്കാന്‍ മലയാളി സംഘത്തിന്റെ ലോകകപ്പ് ഗാനം

ഖത്തറില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് ആശംസ അര്‍പ്പിച്ച് മലയാളി സംഘം ചിട്ടപ്പെടുത്തിയ വീഡിയോ ഗാനം പുറത്തിറങ്ങി
'ബോള്‍ ബോള്‍ ഖത്തര്‍ ഖത്തര്‍' ലോകകപ്പ് വീഡിയോ ഗാനം
'ബോള്‍ ബോള്‍ ഖത്തര്‍ ഖത്തര്‍' ലോകകപ്പ് വീഡിയോ ഗാനം
Updated on
1 min read

കൊച്ചി: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് ആശംസ അര്‍പ്പിച്ച് മലയാളി സംഘം ചിട്ടപ്പെടുത്തിയ വീഡിയോ ഗാനം പുറത്തിറങ്ങി.  ചലച്ചിത്ര പിന്നണി ഗായകന്‍ അക്ബര്‍ ഖാനാണ് ഇംഗ്ലീഷ്  അറബിക് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത്.

സാദിഖ് പന്തല്ലൂരാണ് 'ബോള്‍ ബോള്‍ ഖത്തര്‍ ഖത്തര്‍' എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗഫൂര്‍ കൊളത്തൂരിന്റേതാണ് വരികള്‍. ഇംതിയാസ് പുറത്തീലാണ് സംവിധാനം. സൗഗന്ധ്, ഷെഫിന്‍ എന്നിവര്‍ ചേര്‍ന്നാണ് ദുബായിലും കേരളത്തിലുമായി ചിത്രീകരിച്ച പാട്ടിന് ക്യാമറ ചലിപ്പിച്ചത്.

സിനിമാസംവിധായകന്‍ കൂടിയായിട്ടുള്ള ശ്രീജിത്ത് വിജയന്‍ ക്രിയേറ്റീവ് ഹെഡായി ഈ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.ജോബിന്‍ മാസ്റ്ററാണ് പാട്ടിന്റെ കോറിയോഗ്രഫര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com