ഗുകേഷിനെ വീഴ്ത്തി; പ്രഗ്നാനന്ദയ്ക്ക് നേട്ടം, മൂന്നാം റാങ്കില്‍

ക്ലാസിക്കല്‍ ചെസില്‍ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് പ്രഗ്നാനന്ദ ഗുകേഷിനെ തോല്‍പ്പിക്കുന്നത്
Gukesh-Pragnanandhaa fight
​ഗുകേഷ്- പ്ര​ഗ്നാനന്ദ പോരാട്ടം (R Praggnanandhaa)x
Updated on
1 min read

സെന്റ് ലൂയിസ്: ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദയ്ക്ക് നേട്ടം. താരം ഏറ്റവും പുതിയ ലൈവ് ചെസ് റേറ്റിങില്‍ താരം മൂന്നാം സ്ഥാനത്തേക്ക് കയറി. സിങ്ക്ഫീല്‍ഡ് കപ്പ് ചെസ് പോരാട്ടത്തിന്റെ ആദ്യ റൗണ്ടില്‍ നിലവിലെ ലോക ചാംപ്യനും ഇന്ത്യന്‍ ടീമിലെ സഹ താരവുമായ ഡി ഗുകേഷിനെ വീഴ്ത്തിയതോടെയാണ് താരത്തിനു റാങ്കിങില്‍ മുന്നേറ്റമുണ്ടായത്.

ക്ലാസിക്കല്‍ ചെസ് പോരാട്ടത്തില്‍ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് പ്രഗ്നാനന്ദ ഗുകേഷിനെ തോല്‍പ്പിക്കുന്നത്. 2784 പോയിന്റോടെയാണ് താരം മൂന്നാം റാങ്കില്‍ നില്‍ക്കുന്നത്.

Gukesh-Pragnanandhaa fight
സിമിയോണി കാലത്ത് ആദ്യം! തോല്‍വിത്തുടക്കം; അട്ടിമറിക്കപ്പെട്ട് അത്‌ലറ്റിക്കോ മാഡ്രിഡ്

മാഗ്നസ് കാൾസനാണ് ഒന്നാം റാങ്കിലുള്ളത്. ഹികാരു നകാമുറയാണ് രണ്ടാമത്. ഇരു താരങ്ങള്‍ക്കും 2800നു മുകളില്‍ പോയിന്റുകളുണ്ട്.

മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഫാബിയാനോ കരുവാന നാലാം സ്ഥാനത്തേക്കിറങ്ങി. ഗുകേഷ് അഞ്ചാം സ്ഥാനത്തു നില്‍ക്കുന്നു. അര്‍ജുന്‍ എരിഗൈസി അറാം സ്ഥാനത്തേക്കിറങ്ങി.

Gukesh-Pragnanandhaa fight
'മെസിയെ പുകഴ്ത്തി, അതിനെന്താ തകരാറ്; മസ്റ്റന്റുവാനോ അര്‍ജന്റീനക്കാരനാണ്'
Summary

Indian Grandmaster R Praggnanandhaa has risen to a career-best world No. 3 in the live FIDE ratings following a stunning victory over world champion D Gukesh in the opening round of the Sinquefield Cup 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com