പന്ത് നെറ്റിയില്‍കൊണ്ട് ചോരവാര്‍ന്ന് രചിന്‍; സ്‌റ്റേഡിയങ്ങള്‍ക്ക് മോശം നിലവാരം, പിസിബിക്കെതിരെ വിമര്‍ശനം,വിഡിയോ

ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത് നേരേ രചിന്റെ നെറ്റിയിലിടിക്കുകയായിരുന്നു
Rachin gets bloodied by ball on forehead; Poor quality of stadiums, criticism against PCB, video
എക്‌സ്
Updated on
1 min read

ലാഹോര്‍: ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കിടെ ന്യൂസിലന്‍ഡ് താരത്തിന് പന്ത് കൊണ്ട് പരിക്കേറ്റ സംഭവത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. ദിവസങ്ങള്‍ക്കപ്പുറം ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് വേദിയാകേണ്ട പാകിസ്താനിലെ ക്രിക്കറ്റ് മൈതാനങ്ങള്‍ സൂരക്ഷിതമല്ലേയെന്ന ചോദ്യമുയര്‍ത്തുകയാണ് ആരാധകര്‍.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത് നേരേ രചിന്‍ രവീന്ദ്രയുടെ നെറ്റിയിലിടിക്കുകയായിരുന്നു. നെറ്റിയില്‍ നിന്ന് ചോര വാര്‍ന്നതോടെ താരം കളം വിടുകയും ചെയ്തു. പാകിസ്താന്‍ ബാറ്റിങ്ങിനിടെ 38-ാം ഓവറിലായിരുന്നു സംഭവം. പാക് താരം ഖുഷ്ദില്‍ ഷാ സ്വീപ് ചെയ്ത പന്ത് പിടിക്കാനുള്ള ശ്രമത്തില്‍ പന്ത് കൃത്യമായി ജഡ്ജ് ചെയ്യാന്‍ താരത്തിന് സാധിച്ചില്ല. പന്ത് നെറ്റിയില്‍ കൊണ്ടതോടെ ചോരയും വരാന്‍ തുടങ്ങിയിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘമെത്തി താരത്തെ ഗ്രൗണ്ടില്‍ നിന്നും മാറ്റുകയായിരുന്നു.

ഗദ്ദാഫി സ്റ്റേഡിയത്തിലെ ഫ്‌ലഡ്ലൈറ്റുകളുടെ മോശം ഗുണനിലവാരമാണ് താരത്തിന് പരിക്കേല്‍ക്കുന്നതിന് കാരണമെന്ന വിമര്‍ശനമാണ് ഉയരുന്നത്. സ്റ്റേഡിയത്തിലെ മോശം ലൈറ്റുകള്‍ക്കു കീഴില്‍ പന്തിന്റെ ഗതി നിര്‍ണയിക്കാന്‍ രചിന് സാധിക്കാതെ വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍.

ഇത്രയും മോശം ഫ്‌ലഡ്ലൈറ്റുകളുള്ള വേദിയില്‍ ഒരു അന്താരാഷ്ട്ര മത്സരം നടത്താന്‍ പിസിബിയെ അനുവദിച്ചതിനെതിരെ ആരാധകര്‍ ഐസിസിയെയും വിമര്‍ശിച്ചു. പാകിസ്ഥാന്‍ മൈതാനത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താന്‍ ഐസിസി അനുമതി കിട്ടിയത് എങ്ങനെയാണെന്നാണ് ഒരു ആരാധകന്റെ ചോദ്യം. ഐസിസി കളിക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആരാധകന്‍ എക്‌സില്‍ കുറിച്ചു.

ഫെബ്രുവരി 19-ന് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കാനിരിക്കേയാണ് പാകിസ്താനിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ സ്ഥിതി വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. ഐസിസി നിഷ്‌കര്‍ഷിച്ച സമയപരിധി കഴിഞ്ഞിട്ടും കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങള്‍ നവീകരിച്ച് ഐസിസിക്ക് കൈമാറാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് സാധിച്ചിരുന്നില്ല. ഇപ്പോള്‍ രചിന്‍ രവീന്ദ്രയ്ക്ക് പരിക്കേല്‍ക്കു കൂടി ചെയ്തതോടെ ക്രിക്കറ്റ് ബോര്‍ഡിനെതിരേ പ്രതിഷേധം വീണ്ടും ശക്തമാകുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com