റയലിന്റെ വഴി ബാഴ്‌സ പോയില്ല! 2 ഗോളിന് റെയ്‌സിങിനെ വീഴ്ത്തി ക്വാര്‍ട്ടറില്‍

സ്പാനിഷ് കപ്പില്‍ 2-0ത്തിനു ജയം
Lamine Yamal and Rafinha celebrate a goal
​ഗോൾ ആഘോഷിക്കുന്ന ലമീൻ യമാലും റഫീഞ്ഞയും racing vs barcelonax
Updated on
1 min read

മാഡ്രിഡ്: നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ റെയ്‌സിങ് സന്റാന്ററിനെ വീഴ്ത്തിയാണ് ബാഴ്‌സയുടെ മുന്നേറ്റം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ വിജയം സ്വന്തമാക്കിയത്.

കളിയുടെ ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതി 65 മിനിറ്റുകള്‍ പിന്നിട്ട ശേഷമാണ് ബാഴ്‌സ രണ്ട് ഗോളുകളും വലയിലാക്കിയത്. ഫെറാന്‍ ടോറസ്, ലമീന്‍ യമാല്‍ എന്നിവരാണ് ബാഴ്‌സയ്ക്കായി വല ചലിപ്പിച്ചത്.

കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് രണ്ടാം ഡിവിഷന്‍ ടീമായ ആല്‍ബസെറ്റയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി പുറത്തായിരുന്നു. ആദ്യ 65 മിനിറ്റുകളിലും ബാഴ്‌സയെ ഗോളടിക്കാന്‍ സമ്മതിക്കാതെ റെയ്‌സിങ് പൂട്ടിയതോടെ അവരും അതേ വഴിയാണെന്നു തോന്നിപ്പിച്ചു.

Lamine Yamal and Rafinha celebrate a goal
തുടരെ 3 തോല്‍വികള്‍; ഒടുവില്‍ യുപി വാരിയേഴ്‌സ് വിജയം തൊട്ടു

എന്നാല്‍ 66ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് പ്രതിരോധം പൊളിച്ച് ബാഴ്‌സയ്ക്ക് ലീഡ് സമ്മാനിച്ചു. കളി 90 മിനിറ്റ് പിന്നിട്ട് ഇഞ്ച്വറി സമയത്തെത്തിയപ്പോള്‍ ലമീന്‍ യമാല്‍ രണ്ടാം ഗോളും നേടി.

മറ്റൊരു മത്സരത്തില്‍ വലന്‍സിയയും പ്രീ ക്വാര്‍ട്ടര്‍ ജയിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറി. അലവര്‍ ബര്‍ഗോസിനെ 2-0ത്തിനു വീഴ്ത്തി.

Lamine Yamal and Rafinha celebrate a goal
കിടിലൻ സെഞ്ച്വറിയടിച്ച് അമൻ; കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍
Summary

racing vs barcelona Barcelona to a 2-0 win against Racing Santander bagging a Copa del Rey quarter-final spot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com