സൗത്ത് ആഫ്രിക്കയില്‍ കോഹ്‌ലിയുടെ സഹായി രോഹിത് ശര്‍മ? വൈസ് ക്യാപ്റ്റന്‍ സ്ഥാനം രഹാനെയ്ക്ക് നഷ്ടമായേക്കും

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത് ശര്‍മ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ ആയേക്കുമെന്ന് സൂചന
രോഹിത് ശര്‍മ, അജിങ്ക്യാ രഹാനെ/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
രോഹിത് ശര്‍മ, അജിങ്ക്യാ രഹാനെ/ഫോട്ടോ: ഐസിസി, ട്വിറ്റര്‍
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത് ശര്‍മ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ ആയേക്കുമെന്ന് സൂചന. നിലവില്‍ രഹാനെയാണ് ഇന്ത്യയുടെ ടെസ്റ്റിലെ ഉപനായകന്‍. എന്നാല്‍ രഹാനെയുടെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രോഹിത്തിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ കോഹ് ലിയുടെ അഭാവത്തില്‍ രഹാനെയാണ് ഇന്ത്യയെ നയിച്ചത്. എന്നാല്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ രഹാനെയ്ക്ക് കഴിഞ്ഞില്ല. ഇതോടെ പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റില്‍ രഹാനെയെ ടീമില്‍ നിന്ന് പുറത്താക്കിയേക്കും എന്ന വിലയിരുത്തലുകള്‍ ശക്തമായിരുന്നു. 

ഏഴ് ഇന്നിങ്‌സില്‍ നിന്ന് 109 റണ്‍സ് മാത്രം

ഏഴ് ഇന്നിങ്‌സില്‍ നിന്ന് 109 റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് നേടാന്‍ കഴിഞ്ഞത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സെഞ്ചുറി നേടിയതിന് ശേഷം ഫോമിലേക്ക് ഉയരാന്‍ രഹാനെയ്ക്ക് കഴിഞ്ഞില്ല. ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ രഹാനെ ഉള്‍പ്പെട്ടാലും വൈസ് ക്യാപ്റ്റന്‍ സ്ഥാനം രോഹിത്തിന് നല്‍കാനാണ് സാധ്യത കൂടുതല്‍. 

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഇന്ത്യന്‍ സംഘത്തെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മറ്റി യോഗം ഉടന്‍ ചേരും. സൗത്ത് അഫ്രിക്കന്‍ പര്യടനവുമായി മുന്‍പോട്ട് പോകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി കഴിഞ്ഞു. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവും സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യ കളിക്കും. നേരത്തെ ട്വന്റി20 പരമ്പരയും പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ട്വന്റി20 പരമ്പര മറ്റൊരു സമയത്തേക്ക് മാറ്റിയതായാണ് ബിസിസിഐ അറിയിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com