'റോയൽ വിജയം'; ഫെരേരയും യശസ്വിയും തകർത്താടി, പഞ്ചാബിന് ആദ്യ തോൽവി

പഞ്ചാബ് ഉയർത്തിയ 223 റൺസ് 4 ബൗൾ ബാക്കി നിൽക്കെ രാജസ്ഥാൻ മറി കടന്നു.
Rajasthan Royals
Rajasthan Royals Beat Punjab Kings in High-Scoring Thrilleripl 2026
Updated on
1 min read

പഞ്ചാബ്: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാന് ത്രസിപ്പിക്കുന്ന വിജയം. പഞ്ചാബ് ഉയർത്തിയ 223 റൺസ് നാല് പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാൻ മറി കടന്നു. ഡൊണോവൻ ഫെരേര,യശസ്വി ജയ്‌സ്വാൾ എന്നിവരുടെ തകർപ്പൻ അർധ സെഞ്ച്വറിയാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.

Rajasthan Royals
പ്ലേ ഓഫിലെത്താന്‍ മരണക്കളി വേണം; നിര്‍ണായക താരം പുറത്ത്; മുംബൈ ഇന്ത്യന്‍സിന് കനത്ത അടി

യുവതാരം വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും മികച്ച തുടക്കമാണ് ടീമിന് നൽകിയത്. വൈഭവ് 16 പന്തിൽ 43 റൺസും ജയ്‌സ്വാൾ 27 പന്തിൽ 51 റൺസും നേടി. തൊട്ടു പിന്നാലെ കളത്തിലെത്തിയ ധ്രുവ് ജുറേൽ വേണ്ട രീതിയിൽ തിളങ്ങാൻ ആയില്ല. 20 പന്തിൽ 16 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.

നായകൻ റിയാൻ പരാഗ് 16 പന്തിൽ 29 റൺസും എടുത്ത് പുറത്തായതോടെ ടീം പ്രതിസന്ധിയിലായി. ഇരുവരുടെയും വിക്കറ്റ് യുസ്‌വേന്ദ്ര ചഹലാണ് സ്വന്തമാക്കിയത്.

Rajasthan Royals
കോഹ്‍ലി... കോഹ്‍ലി... പിന്നാലെ ഓടിയിട്ടും തിരിഞ്ഞു നോക്കിയില്ല; ഓട്ടോ​ഗ്രാഫ് കിട്ടാത്തതിന്റെ സങ്കടം; ബാറ്റ് വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകൻ (വിഡിയോ)

അഞ്ചാം വിക്കറ്റിൽ ഒത്തുകൂടിയ ഡൊണോവൻ ഫെരേര - ശുഭം ദുബെ സംഖ്യം ശക്തമായി ക്രീസിൽ നിലയുറപ്പിച്ചതോടെ മത്സരം വീണ്ടും രാജസ്ഥാൻ തിരിച്ചു പിടിച്ചു. പഞ്ചാബ് ബൗളർമാരെ ഇരുവരും ചേർന്ന് തലങ്ങും വിലങ്ങും പായിച്ചു. ഫെരേര 26 പന്തിൽ 52 റൺസും ദുബെ 12 പന്തിൽ 31റൺസും നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

Rajasthan Royals
'പിഎസ്എല്‍ ഒഴിവാക്കി ഐപിഎല്‍ കളിക്കാന്‍ വരു'... ആരാധകന്റെ ചോദ്യത്തിന് ഒറ്റ വാക്കില്‍ വാര്‍ണറുടെ മറുപടി

നേരത്തെ, ടോസ് നേടിയ രാജസ്ഥാൻ പഞ്ചാബിനെ ബാറ്റിങിന് അയക്കുക ആയിരുന്നു. വിക്കറ്റ് കീപ്പർ പ്രഭ്സിമ്രാൻ സിങ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ തകർപ്പൻ അർധ സെഞ്ച്വറിയുടെ ബലത്തിൽ പഞ്ചാബ് 222 റൺസ് അടിച്ചെടുത്തിരുന്നു. രാജസ്ഥാന് വേണ്ടി യാഷ് രാജ് രണ്ട് വിക്കറ്റും ജോഫ്രാ ആർച്ചർ,നാന്ദ്രെ ബർഗർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Summary

Rajasthan Royals Beat Punjab Kings in High-Scoring Thriller.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

IPL 2026
today top five news
IPL 2026
IPL 2026 - Gujarat Titans vs Delhi Capitals
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com