രാജസ്ഥാൻ റോയൽസിന്റെ സഹായഹസ്തം; സമാഹരിച്ചത് 7.5 കോടി രൂപ

ടീം അം​ഗങ്ങളും ഫ്രാഞ്ചൈസി ഉടമകളും ചേർന്നാണ് തുക സമാഹരിച്ചതെന്ന് രാജസ്ഥാൻ റോയൽസ് തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു
സഞ്ജു സാംസണ്‍, സംഗക്കാര/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍
സഞ്ജു സാംസണ്‍, സംഗക്കാര/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍
Updated on: 
1 min read

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോ​ഗവ്യാപനം രൂക്ഷമായതോടെ പ്രതിസന്ധിയിലായവർക്ക് സഹായമെത്തിക്കാൻ 7.5 കോടി രൂപ സമാഹരിച്ച് ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ്. ടീം അം​ഗങ്ങളും ഫ്രാഞ്ചൈസി ഉടമകളും ചേർന്നാണ് തുക സമാഹരിച്ചതെന്ന് രാജസ്ഥാൻ റോയൽസ്  പറയുന്നു. 

ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ്, റോയൽ രാജസ്ഥാൻ ഫൗണ്ടേഷൻ എന്നിവരുമായി ചേർന്നാണ് 7.5 കോടി രൂപ സമാഹരിച്ചതെന്ന് ഫ്രാഞ്ചൈസിയുടെ പ്രസ്താവനയിൽ പറയുന്നു. ഈ തുക ഇന്ത്യയിൽ ഉടനീളമുള്ള ആവശ്യക്കാരിലേക്ക് എത്തിക്കാൻ ശ്രമിക്കും. എന്നാൽ രാജസ്ഥാനായിരിക്കും പ്രഥമ പരി​ഗണന. 

ഏതാനും ദിവസം മുൻപ് കൊൽക്കത്തയുടെ ഓസീസ് പേസർ 50000 ഡോളർ ഓക്സിജൻ എത്തിക്കാനായി പിഎം കെയേഴ്സ് ഫണ്ടിലേക്ക് നൽകിയിരുന്നു. ഓസീസ് മുൻ പേസർ ബ്രെറ്റ് ലീയും സഹായഹസ്തവുമായി എത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com