ലക്ഷ്യം കന്നി രഞ്ജി കിരീടം; ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരെ മിന്നും തുടക്കമിട്ട് ജമ്മു കശ്മീര്‍

ശുഭം പണ്ഡീര്‍ പുറത്താകാതെ 117 റണ്‍സ്
Jammu and Kashmir's Shubham Pundir plays a shot during the first day of the Ranji Trophy 2025-26 final
ശുഭം പണ്ഡീര്‍ Ranji Trophypti
Updated on
1 min read

ഹുബ്ബള്ളി: രഞ്ജി ട്രോഫിയില്‍ കന്നി കിരീടം ലക്ഷ്യമിടുന്ന ജമ്മു കശ്മീരിന് ഫൈനലില്‍ മിന്നും തുടക്കം. മുന്‍ ചാംപ്യന്‍മാരായ കര്‍ണാടകയ്‌ക്കെതിരായ പോരാട്ടത്തിന്റെ ആദ്യ ദിനത്തില്‍ ജമ്മു 2 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെന്ന നിലയില്‍. ടോസ് നേടി ജമ്മു ബാറ്റിങ് തുടങ്ങുകയായിരുന്നു.

ശുഭം പണ്ഡീര്‍ പുറത്താകാതെ നേടിയ സെഞ്ച്വറിയുടേയും യാവര്‍ ഹസന്‍, അബ്ദുല്‍ സമദ് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ജമ്മു മികച്ച രീതിയില്‍ തുടങ്ങിയത്. ഖംറാന്‍ ഇഖ്ബാല്‍, യാവര്‍ ഹസന്‍ എന്നിവരുടെ വിക്കറ്റുകളാണ് ജമ്മു കശ്മീരിനു നഷ്ടമായത്. ക്യാപ്റ്റന്‍ പരസ് ദോഗ്ര 9 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി.

Jammu and Kashmir's Shubham Pundir plays a shot during the first day of the Ranji Trophy 2025-26 final
പൊരുതിയത് സ്മൃതിയും ഹര്‍മന്‍പ്രീതും കഷ്‌വിയും മാത്രം; ഇന്ത്യന്‍ വനിതകളെ അനായാസം വീഴ്ത്തി

221 പന്തുകള്‍ നേരിട്ട് 12 ഫോറും 2 സിക്‌സും സഹിതം ശുഭം 117 റണ്‍സുമായും 5 ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സുമായി അബ്ദുല്‍ സമദും പുറത്താകാതെ ക്രീസില്‍ തുടരുന്നു. യാവര്‍ ഹസന്‍ 88 റണ്‍സെടുത്തു മടങ്ങി.

ജമ്മുവിന് ആദ്യ ദിനം നഷ്ടമായ രണ്ട് വിക്കറ്റുകളും ഇന്ത്യന്‍ താരം പ്രസിദ്ധ് കൃഷ്ണയാണ് സ്വന്തമാക്കിയത്.

Jammu and Kashmir's Shubham Pundir plays a shot during the first day of the Ranji Trophy 2025-26 final
'അന്ന് സച്ചിന്‍ ഔട്ടല്ല, എല്‍ബിഡബ്ല്യു വിളിച്ചത് എന്റെ തെറ്റ്' (വിഡിയോ)
Summary

karnataka vs jammu and kashmir: J&K made a strong statement on the opening day of the Ranji Trophy final, powered by an unbeaten 117 from Shubham Pundir

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com