സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

രഞ്ജി ട്രോഫിയില്‍ കേരളത്തിന് 171 റണ്‍സ് ലീഡ്
vishnu vinod in Ranji Trophy
വിഷ്ണു വിനോദ് Ranji Trophyfb
Updated on
1 min read

പോര്‍വോറിം: ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി പോരാട്ടത്തില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി ഒന്നാം ഇന്നിങ്‌സ് ലീഡുമായി കേരളം. ഗോവയുടെ ഒന്നാം ഇന്നിങ്സ് 355 റണ്‍സില്‍ അവസാനിപ്പിച്ച കേരളം ഒന്നാം ഇന്നിങ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 526 റണ്‍സെന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കി.

കേരളത്തിനു ഒന്നാം ഇന്നിങ്‌സില്‍ 171 റണ്‍സ് ലീഡ്. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഗോവ വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സ് എന്ന നിലയിലാണ് മൂന്നാം ദിനം കളി അവസാനിപ്പിച്ചത്.

2 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെന്ന ശക്തമായ നിലയിലാണ് കേരളം മൂന്നാം ദിനം ആരംഭിച്ചത്. ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിനു പിന്നാലെ ക്യാപ്റ്റന്‍ വിഷ്ണു വിനോദും കിടിലന്‍ സെഞ്ച്വറിയുമായി കളം വാണു. രോഹന്‍ 153 റണ്‍സും വിഷ്ണു വിനോദ് 113 റണ്‍സും അടിച്ചെടുത്തു. രോഹന്‍ 14 ഫോറും 5 സിക്‌സും തൂക്കി. വിഷ്ണു 14 ഫോറും 2 സിക്‌സും പറത്തി.

vishnu vinod in Ranji Trophy
'സഞ്ജുവിന്റെ മിന്നും ബാറ്റിങ് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'; ആവേശം പങ്കിട്ട് ശശി തരൂര്‍

അഭിഷേക് നായര്‍ (32), സച്ചിന്‍ ബേബി (37) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു രണ്ടാം ദിനം നഷ്ടമായത്. അഹമ്മദ് ഇമ്രാന്‍ (31), വാലറ്റത്ത് അങ്കിത് ശര്‍മ (36) എന്നിവരുടെ സംഭാവനകളും മികച്ച സ്‌കോറില്‍ നിര്‍ണായകമായി. ഡ്ിക്ലയര്‍ ചെയ്യുമ്പോള്‍ എന്‍ ബേസില്‍ (13), എംഡി നിധീഷ് (20) എന്നിവര്‍ പുറത്താകാതെ നിന്നു.

നേരത്തെ 6 വിക്കറ്റുകള്‍ വീഴ്ത്തിയ അങ്കിത് ശര്‍മയുടെ മിന്നും ബൗളിങാണ് ഗോവയെ 335ല്‍ ഒതുക്കിയത്. എന്‍ ബേസില്‍ രണ്ട് വിക്കറ്റെടുത്തു. എംഡി നിധീഷ്, സച്ചിന്‍ ബേബി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

86 റണ്‍സെടുത്ത സൂയഷ് പ്രഭുദേശായിയാണ് ഗോവയുടെ ടോപ് സ്‌കോറര്‍. സമര്‍ ദുഭാഷി (55), യഷ് കസവങ്കര്‍ (50) എന്നിവരും അര്‍ധ സെഞ്ച്വറി നേടി. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (36), ക്യാപ്റ്റന്‍ സ്നേഹല്‍ കൗതന്‍കര്‍ (29) എന്നിവരും പിടിച്ചു നിന്നു.

vishnu vinod in Ranji Trophy
ടി20 ലോകകപ്പിനുള്ള ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അംപയർമാർ പട്ടികയിൽ
Summary

kerala cricket team took a huge first innings lead in the Ranji Trophy Elite Group B match against Goa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com