2023ലെ റാഷിദ് ഖാന്‍, 2025ലെ റാഷിദ് ഖാന്‍! പറക്കും ക്യാച്ച് വിസ്മയം വീണ്ടും (വിഡിയോ)

2023ല്‍ കെയ്ല്‍ മേയേഴ്‌സിനേയും 2025ല്‍ ട്രാവിസ് ഹെഡിനേയും പുറത്താക്കിയ ഡൈവിങ് ക്യാച്ചില്‍ സമാനത
Rashid Khan takes stunning running catch
റാഷിദ് ഖാന്റെ ഡൈവിങ് ക്യാച്ച്എക്സ്
Updated on
1 min read

അഹമ്മദാബാദ്: അഫ്ഗാനിസ്ഥാന്‍ മാന്ത്രിക സ്പിന്നര്‍ റാഷിദ് ഖാന് ഇത്തവണ ഐപിഎല്ലില്‍ ബൗളിങില്‍ കാര്യമായി തിളങ്ങാനായില്ല. ഗുജറാത്ത് ടൈറ്റന്‍സ് താരമായ റാഷിദ് പക്ഷേ അമ്പരപ്പിക്കുന്ന ഫീല്‍ഡിങുമായി കളം നിറയാറുണ്ട്. ഇത്തവണയും താരം ഡൈവിങ് ക്യാച്ചുമായി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു.

2023ലേതിന് സമാനമായൊരു ക്യാച്ചാണ് ഇത്തവണയും താരം എടുത്തത് എന്നതും ഈ പ്രകടനത്തെ ശ്രദ്ധേയമാക്കി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ എസ്ആര്‍എച്ചിന്റെ സൂപ്പര്‍ ബാറ്ററും ഓപ്പണറുമായ ട്രാവിസ് ഹെഡിനെയാണ് താരം പറന്നു പിടിച്ച് പുറത്താക്കിയത്. മികച്ച ഫോമില്‍ നില്‍ക്കെയാണ് ഹെഡിന്റെ അപ്രതീക്ഷിത മടക്കം റാഷിദ് സാധ്യമാക്കിയത്.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്തിലാണ് റാഷിദിന്റെ പറക്കും ക്യാച്ച്. പുള്‍ ഷോട്ടിനു ശ്രമിച്ച ഹെഡ് ബൗണ്ടറിയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഡീപ് മിഡ് വിക്കറ്റിനും ഡീപ് സ്‌ക്വയര്‍ ലെഗിനും ഇടയിലൂടെ പന്ത് ബൗണ്ടറി കടക്കുമെന്നാണ് കാഴ്ചക്കാരും കരുതിയത്.

എന്നാല്‍ റാഷിദിന് ചില പദ്ധതികളുണ്ടായിരുന്നു. ഡീപ് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്ത താരം ഓടിയെത്തി പൂര്‍ണമായും ഡൈവ് ചെയ്ത് പന്ത് കൈയിലൊതുക്കുകയായിരുന്നു.

2023ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തിലാണ് താരം സമാന രീതിയിലുള്ള ക്യാച്ച് എടുത്തത്. അന്നും ഇടം കൈയന്‍ ബാറ്ററെയാണ് റാഷിദ് പറക്കും ക്യാച്ചില്‍ മടക്കിയത്. വിന്‍ഡീസ് താരം കെയ്ല്‍ മേയേഴ്‌സിനെ മുഹമ്മദ് ഷമിയുടെ പന്തിലാണ് റാഷിദ് അന്ന് മടക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com