സെഞ്ച്വറിക്കരികെ, ജോ റൂട്ടിനെ സിംഗിള്‍ എടുക്കാന്‍ വെല്ലുവിളിച്ചു; മൈതാനത്ത് വിണ്ടും ജഡേജ സ്‌റ്റൈല്‍, വിഡിയോ

ഫീല്‍ഡ് ചെയ്ത പന്ത് നിലത്തിട്ടാണ് ജഡേജ റൂട്ടിനെ ഡബിള്‍ ഓടാന്‍ വെല്ലുവിളിച്ചത്
Joe Root and jadeja in 2nd test at lords
ജഡേജ,ജോ റൂട്ട് x
Updated on
1 min read

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യദിനം 83 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയിലാണ്. 191 പന്തുകള്‍ നേരിട്ട് 9 ഫോറുകളോടെയാണ് 99 റണ്‍സെടുത്തത ജോ റൂട്ടും 102 പന്തുകള്‍ നേരിട്ട് മൂന്നു ഫോറുകള്‍ സഹിതം 39 റണ്‍സുമെടുത്ത സ്‌റ്റോക്‌സുമാണ് ക്രീസില്‍.

ഇതിനിടെ മൈതാനത്ത് ചില രസകരമായ സംഭവങ്ങള്‍ അരങ്ങേറി. സെഞ്ചറിക്ക് 2 റണ്‍സ് മാത്രം അകലെ നില്‍ക്കെ, സിംഗിള്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലിഷ് താരം ജോ റൂട്ടിനെ ഡബിള്‍ ഓടാന്‍ രവീന്ദ്ര ജഡേജ വെല്ലുവിളിച്ചു. ആദ്യ ദിനത്തിലെ അവസാന ഓവറിലാണ്, ഫീല്‍ഡ് ചെയ്ത പന്ത് നിലത്തിട്ടാണ് ജഡേജ റൂട്ടിനെ ഡബിള്‍ ഓടാന്‍ വെല്ലുവിളിച്ചത്. ഡബിളിനായി റൂട്ട് ക്രീസ് വിട്ട് പുറത്തേക്ക് ഇറങ്ങിയെങ്കിലും, മറുവശത്തുണ്ടായിരുന്ന ടീം ക്യാപ്റ്റന്‍ കൂടിയായ ബെന്‍ സ്‌റ്റോക്‌സ് അപകടം മണത്ത് റൂട്ടിനെ രണ്ടാം റണ്ണിനുള്ള ശ്രമത്തില്‍നിന്ന് തടഞ്ഞു.

Joe Root and jadeja in 2nd test at lords
99 നോട്ടൗട്ട്, സെഞ്ച്വറി വക്കിൽ റൂട്ട്; 'ബാസ്‌ബോള്‍ മൂഡ്' വിട്ട് ഇംഗ്ലണ്ട്! ഒന്നാം ദിനം നേടിയത് 251 റണ്‍സ്

98 ല്‍ നില്‍ക്കേ നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ ജോ റൂട്ട് ഒരു സിംഗിള്‍ ഓടി പൂര്‍ത്തിയാക്കി. പന്ത് പിടിച്ചെടുത്ത ജഡേജ റൂട്ടിനോട് ഡബിള്‍ ഓടിയെടുക്കൂ എന്ന് പറഞ്ഞാണ് ജഡേജയുടെ വെല്ലുവിളി. റൂട്ടിന്റെ സെഞ്ചറിക്കായി ഗാലറിയില്‍ കാത്തിരുന്ന ഇംഗ്ലിഷ് ആരാധകര്‍ കൂവലോടെയാണ് ജഡേജയുടെ വെല്ലുവിളിയോട് പ്രതികരിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Joe Root and jadeja in 2nd test at lords
പരമ ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം! ഫിഫ റാങ്കിങില്‍ 133ാം സ്ഥാനത്തേക്ക് വീണു
Summary

Ravindra Jadeja playfully teases Joe Root on 99

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com