

ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ബാറ്റർമാരെ ചുരുട്ടികെട്ടി ആർസിബി ബൗളിങ് നിര. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ പേസർമാരായ ഭുവനേശ്വര്‍ കുമാറും ജോഷ് ഹെയ്‌സല്‍വുഡും നിറഞ്ഞാടിയപ്പോൾ പിടിച്ചു നിൽക്കാൻ ക്യാപിറ്റൽസിന്റെ താരങ്ങൾക്കായില്ല. ഇരുവരും ചേർന്ന് ഡൽഹിയുടെ ഏഴ് വിക്കറ്റുകളാണ് എറിഞ്ഞിട്ടത്. ഒടുവിൽ 16.3 ഓവറിൽ 75 റൺസ് എടുക്കാനെ ഡൽഹിക്ക് കഴിഞ്ഞുള്ളു.
നേരത്തെ, ടോസ് നേടിയ ബംഗളുരു ഡൽഹിയെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ യുവ ഓപ്പണർ സാഹിൽ പരാഖിനെ ബൗൾഡ് ആക്കിയാണ് ഭുവനേശ്വര്‍ കുമാർ തുടക്കമിട്ടത്. രണ്ടാം ഓവർ എറിയാനെത്തിയ ജോഷ് ഹെയ്‌സല്‍വുഡും വിട്ടു കൊടുത്തിട്ടില്ല, തൊട്ടടുത്ത പന്തുകളിൽ കെ എൽ രാഹുലിൽ (1) സമീർ റിസ്വി (0) എന്നിവരെയാണ് ജോഷ് പുറത്താക്കിയത്.
മൂന്നാം ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാർ ട്രിസ്റ്റൻ സ്റ്റബ്സിനെ ദേവ്ദത്ത് പടിക്കലിന്റെ കയ്യിൽ എത്തിച്ചു ഡൽഹിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. മൂന്നാം പന്തിൽ നായകൻ അക്ഷർ പട്ടേലിനെ വീഴ്ത്തി ഒരിക്കൽ കൂടി ഭുവനേശ്വർ അത്ര ബൗളിങിന്റെ മൂർച്ച കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ചു. നാലാം ഓവർ പന്തെറിഞ്ഞ ജോഷ് ഹെയ്‌സല്‍വുഡ് നിതീഷ് റാണയെ (1) റൺസ് വീഴ്ത്തി ഭുവനേശ്വറിന് പിന്തുണ നൽകി. വെറും 13 റൺസ് എടുക്കുന്നതിനിടെ ഡൽഹിക്ക് നഷ്ടമായത് 6 വിക്കറ്റുകൾ.
തുടർന്ന് കളത്തിലെത്തിയ അഭിഷേക് പോറെലും ഡേവിഡ് മില്ലറും ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പും പാഴായി. 19 റൺസെടുത്ത ഡേവിഡ് മില്ലറെ റാസിഖ് സലാമാണ് പുറത്താക്കിയത്.
എട്ടാം വിക്കറ്റിൽ കെയ്ൽ ജാമിസൺ അഭിഷേകും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിനും അധികം ആയുസ്സ് ഉണ്ടായില്ല. ജാമിസണെ വിക്കറ്റിന് മുൻപിൽ കുരുക്കി ക്രുണാൽ പാണ്ഡ്യ ഡൽഹിയെ വീണ്ടും ഞെട്ടിച്ചു.
പിന്നാലെ ക്രീസിൽ എത്തിയ കുൽദീപ് യാദവിനും കാര്യമായ സ്കോർ കണ്ടെത്താൻ ആയില്ല. 11 പന്തിൽ 3 റൺസ് എടുത്ത താരത്തെ സുയാഷ് ശർമ ബൗൾഡ് ആക്കി. ഒടുവിൽ അഭിഷേക് പോറെലിനെ ബൗൾഡ് ആക്കി ജോഷ് ഹെയ്‌സല്‍വുഡ് ഡൽഹിയുടെ ശവപ്പെട്ടിയിൽ അവസാന അണിയും തറച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates