'നിസാരം'; ദേവ്ദത്ത് - കോഹ്‌ലി വെടിക്കെട്ടിൽ കത്തിയമർന്ന് ഡൽഹി, ബംഗളുരുവിന്റെ വിജയം 9 വിക്കറ്റിന്

ഡൽഹിയുടെ ബാറ്റിങ് നിരയെ ചുരുട്ടികെട്ടിയ ജോഷ് ഹെയ്‌സല്‍വുഡാണ് കളിയിലെ താരം.
ipl 2026
RCB thrash Delhi Capitals by nine wickets as Hazlewood stars in dominant win.RCB/x
Updated on
1 min read

ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ 9 വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു. ഡൽഹി ഉയർത്തിയ 76 റൺസ് എന്ന വിജയലക്ഷ്യം വെറും 6.3 ഓവറിലാണ് ബംഗളുരു മറികടന്നത്. ഡൽഹിയുടെ ബാറ്റിങ് നിരയെ ചുരുട്ടികെട്ടിയ  ജോഷ് ഹെയ്‌സല്‍വുഡാണ് കളിയിലെ താരം.

ipl 2026
തോമസ് കപ്പ് ബാഡ്മിന്റണ്‍; ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍

ടോസ് നേടിയ ബംഗളുരു ഡൽഹിയെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. ഭുവനേശ്വര്‍ കുമാറും,ജോഷ് ഹെയ്‌സല്‍വുഡും ചേർന്ന് ഡൽഹിയുടെ ബാറ്റർമാരെ അതിവേഗം പുറത്താക്കി. ഒരു ഘട്ടത്തിൽ 13 റൺസിന് 6 വിക്കറ്റുകൾ ഡൽഹിക്ക് നഷ്ടമായിരുന്നു.

അഭിഷേക് പോറെൽ, ഡേവിഡ് മില്ലർ എന്നിവർ നടത്തിയ ചെറുത്ത് നിൽപ്പാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.  ജോഷ് നാല് വിക്കറ്റും, ഭുവനേശ്വര്‍ മൂന്നും വിക്കറ്റുകൾ ബംഗളുരുവിനായി സ്വന്തമാക്കി. അഭിഷേക് പോറെൽ (30 റൺസ്) ആണ് ഡൽഹിയുടെ ടോപ് സ്കോറർ.

ipl 2026
'അയ്യേ,നാണക്കേട്'; ഭുവനേശ്വര്‍ തിരി കൊളുത്തി, ജോഷും സംഘവും കത്തിക്കയറി, ഡൽഹിയെ 75 റൺസിന് ചുരുട്ടിക്കെട്ടി ബംഗളുരു

76 റൺസ് എന്ന വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ബംഗളുരു ബാറ്റർമാർ തുടക്കം മുതൽ ആഞ്ഞടിച്ചു. ദേവ്ദത്ത് പടിക്കൽ 13 പന്തിൽ 34 റൺസും, വിരാട് കോഹ്‌ലി 15 പന്തിൽ 23 റൺസും നേടി. 11 പന്തിൽ 20 റൺസ് നേടിയ ജേക്കബ് ബെഥേലിന്റെ വിക്കറ്റാണ് ബംഗളുരുവിന് നഷ്ടമായത്. ഈ ജയത്തോടെ ബംഗളുരു പോയിന്റ് ടേബിളിൽ രണ്ടാമത് എത്തി.

Summary

RCB thrash Delhi Capitals by nine wickets as Hazlewood stars in dominant win.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com