'പോരാളികള്‍ക്ക് ബിഗ് സല്യൂട്ട്'- ആര്‍സിബി ഇന്ന് കളിയ്ക്കുക നീല ജേഴ്‌സിയില്‍ (വീഡിയോ)

'പോരാളികള്‍ക്ക് ബിഗ് സല്യൂട്ട്'- ആര്‍സിബി ഇന്ന് കളിയ്ക്കുക നീല ജേഴ്‌സിയില്‍ (വീഡിയോ)
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ദുബായ്: ഐപിഎല്‍ രണ്ടാം ഘട്ട പോരാട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്ന് ഇറങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം ധരിക്കുക ഇളം നീല നിറത്തിലുള്ള ജേഴ്‌സി അണിഞ്ഞ്. ഇന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെയാണ് ആര്‍സിബിയുടെ ആദ്യ പോരാട്ടം. ഈ മത്സരത്തിലാണ് കോഹ്‌ലിയും സംഘവും സ്‌പെഷല്‍ ജേഴ്‌സിയുമായി കളിക്കാനിറങ്ങുന്നത്. 

കോവിഡ് പോരാളികള്‍ക്കുള്ള ആദര സൂചകമെന്ന നിലയിലാണ് നീല ജേഴ്‌സില്‍ കളിത്തിലിറങ്ങാന്‍ ആര്‍സിബി തീരുമാനിച്ചത്. കൊല്‍ക്കത്തക്കെതിരായ മത്സരത്തിന് ശേഷം ഈ ജേഴ്‌സി ലേലത്തില്‍ വെക്കുകയും അതില്‍ നിന്നു ലഭിക്കുന്ന തുക കോവിഡിനെതിരായുള്ള വാക്‌സിനേഷനും മറ്റ് പ്രതിരോധ പരിപാടികള്‍ക്കുമായി ഉപയോഗിക്കുമെന്നും ആര്‍സിബി വൈസ് പ്രസിഡന്റ് രാജേഷ് മേനോന്‍ പറഞ്ഞു. 

ഇതാദ്യമായല്ല ആര്‍സിബിയുടെ ജേഴ്‌സി മാറ്റം. ഗോ ഗ്രീന്‍ പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സീസണിലും ഒരു തവണ എങ്കിലും പച്ച ജേഴ്‌സിയില്‍ ആര്‍സിബി കളിക്കാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com