ബാഴ്‌സയോട് തോറ്റു, ഷാബി അലോണ്‍സോയുടെ പണി പോയി! റയല്‍ മാഡ്രിഡ് പരിശീലകനെ പുറത്താക്കി

ആല്‍വരോ ആര്‍ബലോവ പുതിയ കോച്ച്
Real Madrid part ways with Xabi Alonso
Xabi Alonso x
Updated on
1 min read

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തു നിന്നു ഇതിഹാസ താരം ഷാബി അലോണ്‍സോ പുറത്ത്. 7 മാസത്തിനൊടുവിലാണ് കോച്ച് പുറത്തായത്. സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ അരങ്ങേറിയ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ ബാഴ്‌സലോണയ്ക്ക് മുന്നില്‍ കിരീടം അടിയറവ് വച്ചിരുന്നു. പിന്നാലെയാണ് ഷാബിയുടെ പുറത്തു പോകല്‍. ക്ലബും പരിശീലകനും പരസ്പര ധാരണയില്‍ വേര്‍പിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

റയലിന്റെ യൂത്ത് ടീം പരിശീലകന്‍ ആല്‍വരോ ആര്‍ബലോവയെ റയല്‍ പുതിയ പരിശീലകനായി നിയമിക്കുകയും ചെയ്തു. സ്പാനിഷ് കപ്പില്‍ റയലിനു ഈ മാസം 16നു മത്സരമുണ്ട്. അതിനാല്‍ തന്നെ ഷാബിയെ പുറത്താക്കിയതിനു പിന്നാലെ ആര്‍ബലോവയെ അവര്‍ കോച്ചായി നിയമിക്കുകയായിരുന്നു.

Real Madrid part ways with Xabi Alonso
ഗ്രെയ്‌സും സ്മൃതിയും നയിച്ചു; അനായാസം അതിവേഗം ആര്‍സിബി വനിതകള്‍

ബാഴ്‌സലോണയ്‌ക്കെതിരായ പോരാട്ടത്തില്‍ 3-2നാണ് റയല്‍ പരാജയപ്പെട്ടത്. ഷാബിയും ടീമിലെ താരങ്ങളും തമ്മിലുള്ള ബന്ധം വഷളായതും പുറത്തു പോകലിലേക്ക് നയിച്ചതായി വിവരമുണ്ട്. പ്രത്യേകിച്ച് വിനിഷ്യസ് ജൂനിയറുമായി അദ്ദേഹത്തിന്റെ ബന്ധം സുഖകരമായിരുന്നില്ലെന്നാണ് വിവരം. കോച്ചിന്റെ റൊട്ടേഷന്‍ സമ്പ്രദായത്തോട് പല താരങ്ങള്‍ക്കും വിയോജിപ്പുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ജര്‍മന്‍ ബുണ്ടസ് ലീഗ ക്ലബ് ബയര്‍ ലെവര്‍കൂസനെ ഇരട്ട കിരീടത്തിലേക്ക് നയിച്ചതിന്റെ പകിട്ടുമായാണ് ഷാബി സാന്റിയാഗോ ബെര്‍ണബ്യുവിലേക്ക് കഴിഞ്ഞ ജൂണില്‍ എത്തിയത്. കാര്‍ലോ ആഞ്ചലോട്ടിക്കു പകരമാണ് ക്ലബിന്റെ ഇതിഹാസ താരങ്ങളിലൊരാള്‍ കൂടിയായ ഷാബിയെ റയല്‍ പരിശീലകനായി എത്തിച്ചത്. ലെവര്‍കൂസനെ ബുണ്ടസ് ലീഗയില്‍ അപരാജിതരായാണ് ഷാബി കിരീടത്തിലേക്ക് നയിച്ചത്. എന്നാല്‍ 7 മാസത്തിനൊടുവില്‍ കസേര തെറിക്കുകയായിരുന്നു. പരസ്പര ധാരണയില്‍ വേര്‍പിരിയുകയാണെന്നു റയല്‍ ഔദ്യോഗികമായി ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Real Madrid part ways with Xabi Alonso
ടി20 ലോകകപ്പ്; ബം​ഗ്ലാദേശിന്റെ മത്സരങ്ങൾ തിരുവനന്തപുരത്ത്?
Summary

Spanish giants Real Madrid have decided to part ways with manager Xabi Alonso by mutual agreement.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com