ലോക ചാമ്പ്യന്‍മാരെ കാത്തിക്കുന്നത് കോടികള്‍! റെക്കോര്‍ഡ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ഇത്രയും വലിയ സമ്മാനത്തുക ടി20 ലോകകപ്പ് ചരിത്രത്തില്‍ ആദ്യം
Record prize money
ലോകകപ്പ് കിരീടവുമായി വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ട്വിറ്റര്‍
Updated on
1 min read

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് പ്രതിഫലം. മൊത്തം സമ്മാനത്തുകയില്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇത്തവണ ഐസിസി പ്രഖ്യാപിച്ചത്. വിജയിക്കുന്ന ടീമിനും ഇതിന് ആനുപാതികമായി സമ്മാനത്തുക ലഭിക്കും.

11.25 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ (ഇന്ത്യന്‍ രൂപ ഏതാണ്ട് 94 കോടി രൂപ)യാണ് മൊത്തം സമ്മാനത്തുക. ഇതില്‍ വിജയിക്കുന്ന ടീമിനു 2.45 മില്ല്യണ്‍ ഡോളര്‍ (ഇന്ത്യന്‍ രൂപ ഏതാണ്ട് 21 കോടി രൂപ) ലഭിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം സ്ഥാനത്തെത്തുന്ന ടീമിനു 1.28 മില്ല്യണ്‍ ഡോളര്‍ (11 കോടി രൂപയ്ക്കടുത്ത്) കിട്ടും. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പോയിന്റ് പട്ടികയിലെ സ്ഥാനം അനുസരിച്ച് പണം ലഭിക്കും.

Record prize money
6 ഗോള്‍, 5 അസിസ്റ്റ്! വിനിഷ്യസ് ജൂനിയര്‍ ചാമ്പ്യന്‍സ് ലീഗിലെ മികച്ച താരം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com