തകരാതെ നിന്നത് 15 വർഷം; ധോനിയുടെ ആ റെക്കോര്‍ഡ് ഒടുവില്‍ റിങ്കു സിങ് തിരുത്തി!

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ പുറത്താകാതെ 51 പന്തില്‍ 83 റണ്‍സ്
Rinku Singh batting and fielding
Rinku Singhx
Updated on
1 min read

ലഖ്‌നൗ: ഐപിഎല്ലില്‍ 15 വര്‍ഷമായി ഇതിഹാസ താരം എംഎസ് ധോനി കൈവശം വച്ച റെക്കോര്‍ഡ് തിരുത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വൈസ് ക്യാപ്റ്റന്‍ റിങ്കു സിങ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ പുറത്താകാതെ 51 പന്തില്‍ 83 റണ്‍സെടുത്താണ് റിങ്കു പുതിയ നേട്ടത്തിലെത്തിയത്. ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതമായിരുന്നു താരത്തിന്റെ കിടിലന്‍ ഇന്നിങ്‌സ്.

ഒരു ഐപിഎല്‍ പോരാട്ടത്തില്‍ ആറാം സ്ഥാനത്തു ബാറ്റിങിനിറങ്ങി ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമായി റിങ്കു മാറി. 2011ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനെതിരായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ധോനി 40 പന്തില്‍ നേടിയ 70 റണ്‍സായിരുന്നു ഇതുവരെ ഈ സ്ഥാനത്തെ ഒരു താരത്തിന്റെ മികച്ച സ്‌കോര്‍. ഇതാണ് റിങ്കു തിരുത്തിയത്.

എല്‍എസ്ജിക്കെതിരായ മത്സരത്തില്‍ ബാറ്റിങില്‍ മാത്രമല്ല റിങ്കു ഫീല്‍ഡിങിലും കത്തും ഫോമിലായിരുന്നു. മൈതാനത്തിന്റെ നാല് ഭാഗത്തും താരത്തെ ആരാധകര്‍ കണ്ടു. മത്സരത്തില്‍ 5 ലഖ്‌നൗ ബാറ്റര്‍മാരെയാണ് റിങ്കു ക്യാച്ചെടുത്തു മടക്കിയത്.

Rinku Singh batting and fielding
'ക്രിമിനല്‍ തീരുമാനം; ഒട്ടും ഫോം ഇല്ലാത്ത ആ മനുഷ്യനെയാണോ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ വിടുന്നത്, കഷ്ടം'

സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ കണ്ട പോരാട്ടം കൂടിയായിരുന്നു കെകെആര്‍- എല്‍എസ്ജി മാച്ച്. സൂപ്പര്‍ ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് എല്‍എസ്ജി നേടിയത്. വിജയത്തിലേക്ക് ബാറ്റെടുത്ത കെകെആറിനായി സൂപ്പര്‍ ഓവര്‍ കളിച്ചതും റിങ്കുവാണ്. ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി താരം ടീമിനെ അനായാസം വിജയിപ്പിക്കുകയും ചെയ്തു.

തുടര്‍ തോല്‍വികളില്‍ നട്ടം തിരിഞ്ഞ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കഴിഞ്ഞ രണ്ട് മത്സരങ്ങളും വിജയിച്ച് പ്രതീക്ഷകളിലേക്ക് തിരിച്ചെത്തിയപ്പോള്‍ രണ്ടിലും കൃത്യമായ കൈയൊപ്പ് പതിപ്പിച്ച താരവും റിങ്കു തന്നെ.

Rinku Singh batting and fielding
സര്‍വം 'റിങ്കു മയം'; 83*, 5 ക്യാച്ച്, സൂപ്പര്‍ ഓവറില്‍ കിടിലന്‍ ഫോറും! ത്രില്ലര്‍ പോരാട്ടം ജയിച്ചു കയറി കൊല്‍ക്കത്ത
Summary

IPL Record: KKR batter Rinku Singh broke MS Dhoni's 15-year-old record

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com