റിങ്കു സിങ്- പ്രിയ സരോജ് വിവാഹം മാറ്റിവച്ചു, കാരണമിത്...

സമാജ്‌വാദി പാര്‍ട്ടി എംപിയാണ് പ്രിയ സരോജ്
Rinku Singh- Priya Saroj engagement
Rinku Singh- Priya Saroj X
Updated on
2 min read

ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങും സമാജ്‌വാദി പാര്‍ട്ടി യുവ എംപി പ്രിയ സരോജും തമ്മിലുള്ള വിവാഹം മാറ്റി വച്ചതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം നവംബര്‍ 19നാണ് ഇരുവരും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. വാരാണസിയിലെ താജ് ഹോട്ടലില്‍ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. ഈ മാസം ആദ്യമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം.

എന്നാല്‍ റിങ്കു സിങിന് നവംബറില്‍ ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ കളിക്കേണ്ടതിനാലാണ് വിവാഹം മാറ്റി വച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷമായിരിക്കും വിവാഹമെന്നു റിങ്കുവിന്റെ അടുത്ത ബന്ധുക്കള്‍ വെളിപ്പെടുത്തി. വിവാഹത്തിന്റെ പുതിയ തീയതി സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

Rinku Singh- Priya Saroj engagement
രണ്ടിന്നിങ്‌സിലും സെഞ്ച്വറി; പിന്നാലെ ഋഷഭ് പന്തിനെ ശാസിച്ച് ഐസിസി

ലഖ്നൗവിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും തിരഞ്ഞെടുക്കപ്പെട്ട ചില അതിഥികളും മാത്രമാണ് ചടങ്ങില്‍ സന്നിഹിതരായത്.

ക്രിക്കറ്റ്, രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ള അതിഥികള്‍ അന്ന് ചടങ്ങില്‍ പങ്കെടുത്തിരുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളായ പ്രവീണ്‍ കുമാര്‍, പിയൂഷ് ചൗള, യുപി രഞ്ജി ടീം ക്യാപ്റ്റന്‍ ആര്യന്‍ ജുയല്‍ അടക്കമുള്ളവരാണ് ക്രിക്കറ്റ് ലോകത്തു നിന്നു എത്തിയത്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും എംപിയുമായ അഖിലേഷ് യാദവ്, ജയ ബച്ചന്‍ എംപി അടക്കമുള്ളവരായിരുന്നു രാഷ്ട്രീയ രംഗത്തെ സാന്നിധ്യം.

സമാജ്‌വാദി പാര്‍ട്ടിയുടെ യുപിയിലെ മുതിര്‍ന്ന നേതാവ് തുഫാനി സരോജിന്റെ മകളാണ് പ്രിയ. ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമാണ് 25 വയസുകാരിയായ പ്രിയ സരോജ്. നിയമത്തില്‍ ബിരുദമെടുത്ത ശേഷമാണു പ്രിയ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിയായ ബിജെപിയുടെ ഭോലനാഥിനെ തോല്‍പിച്ചാണ് പ്രിയ കന്നിപ്പോരാട്ടം ജയിച്ചത്. 35,850 വോട്ടുകള്‍ക്കായിരുന്നു പ്രിയ സരോജിന്റെ വിജയം.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരമായ റിങ്കുവിന് ഇത്തവണ കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. നിലവിലെ ചാംപ്യന്‍മാരായ കെകെആര്‍ പ്ലേ ഓഫ് കാണാതെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. മെഗാ ലേലത്തിലേക്ക് വിടാതെ റിങ്കുവിനെ 13 കോടി രൂപ നല്‍കി കൊല്‍ക്കത്ത നിലനിര്‍ത്തിയിരുന്നു.

ഉത്തര്‍പ്രദേശിലെ സാധാരണ കുടുംബത്തില്‍ വളര്‍ന്ന റിങ്കു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്സിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടത്. ഫിനിഷര്‍ റോളില്‍ തിളങ്ങിയതോടെ ഇന്ത്യന്‍ ടി20 ടീമില്‍ താരം സ്ഥിരം സാന്നിധ്യമാണ് ഇപ്പോള്‍. ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലും താരത്തിനു നിര്‍ണായക പങ്കുണ്ടായിരുന്നു.

Rinku Singh- Priya Saroj engagement
ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ദിലീപ് ദോഷി അന്തരിച്ചു

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരമായ റിങ്കുവിന് ഇത്തവണ കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. നിലവിലെ ചാംപ്യന്‍മാരായ കെകെആര്‍ പ്ലേ ഓഫ് കാണാതെ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. മെഗാ ലേലത്തിലേക്ക് വിടാതെ റിങ്കുവിനെ 13 കോടി രൂപ നല്‍കി കൊല്‍ക്കത്ത നിലനിര്‍ത്തിയിരുന്നു.

ഉത്തര്‍പ്രദേശിലെ സാധാരണ കുടുംബത്തില്‍ വളര്‍ന്ന റിങ്കു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്സിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടത്. ഫിനിഷര്‍ റോളില്‍ തിളങ്ങിയതോടെ ഇന്ത്യന്‍ ടി20 ടീമില്‍ താരം സ്ഥിരം സാന്നിധ്യമാണ് ഇപ്പോള്‍. ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലും താരത്തിനു നിര്‍ണായക പങ്കുണ്ടായിരുന്നു.

Summary

Indian cricketer Rinku Singh and Samajwadi Party MP Priya Saroj's wedding, which was scheduled, has now been reportedly postponed. The couple got engaged in a grand ceremony in Uttar Pradesh's Lucknow, earlier this month.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com