ഋഷഭ് പന്ത് അഞ്ചാം ടെസ്റ്റ് കളിക്കില്ല; ഇന്ത്യക്ക് വന്‍ നഷ്ടം

നാരായണ്‍ ജഗദീശന്‍ പകരക്കാരന്‍
Rishabh Pant ruled out
Rishabh Pantx
Updated on
1 min read

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന പോരാട്ടത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് കളിക്കില്ല. ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചു. പന്തിനു പകരം തമിഴ്‌നാട് ബാറ്റര്‍ നാരയണ്‍ ജഗദീശനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പര സമനിലയിലാക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ പന്തിന്റെ അഭാവം ഇന്ത്യയെ സംബന്ധിച്ചു വലിയ തിരിച്ചടിയാണ്.

നാലാം ടെസ്റ്റിനിടെയാണ് താരത്തിന്റെ കാലിനു പരിക്കേറ്റത്. ഒന്നാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ പന്ത് പിന്നീട് തിരിച്ചെത്തി അര്‍ധ സെഞ്ച്വറി നേടിയാണ് ക്രീസ് വിട്ടത്. താരത്തിന്റെ പോരാട്ട വീര്യത്തെ ക്രിക്കറ്റ് ലോകം കൈയടികളോടെ സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ പന്തിനു ബാറ്റിങിനു ഇറങ്ങേണ്ടി വന്നില്ല. പരമ്പരയില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയ താരമാണ് പന്ത്.

Rishabh Pant ruled out
ഗില്ലിന് പിന്നാലെ സെഞ്ച്വറിയുമായി ജഡേജയുടെയും വാഷിങ്ടണ്‍ സുന്ദറും, മാഞ്ചസ്റ്ററില്‍ സമനില

ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് നിലവില്‍ പന്ത്. പരമ്പരയിലെ അവസാന പോരാട്ടം ഈ മാസം 31 മുതല്‍ ആരംഭിക്കും. ലണ്ടനിലെ കെന്നിങ്ടന്‍ ഓവലിലാണ് അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ്. നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. നിലവിലെ ഇംഗ്ലണ്ട് 1-2നു മുന്നിലാണ്. അവസാന ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയില്‍ എത്തിക്കാനുള്ള അവസരമാണ് ഇന്ത്യക്കുള്ളത്. തോറ്റാലും സമനിലയായാലും ഇന്ത്യക്ക് പരമ്പര നഷ്ടമാകും.

Rishabh Pant ruled out
ദുലീപ് ട്രോഫി: സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ അഞ്ച് താരങ്ങള്‍, സഞ്ജു ഇല്ല
Summary

Rishabh Pant: Pant retired hurt on 37 on the opening day of the Test in Manchester and went for scans after taking a blow to his right foot while attempting a reverse sweep off England pacer Chris Woakes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com