വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ബെയില്‍സ് ഇളക്കാതെ കാത്തുനിന്ന് ഋഷഭ് പന്ത്; കലിപ്പിച്ച് രോഹിത് ശര്‍മ(വീഡിയോ)

റണ്‍ഔട്ടിന്റെ സമയത്ത് സ്റ്റംപ് ഇളക്കാന്‍ ഋഷഭ് പന്ത് സമയമെടുത്തതാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്
Published on

ഫ്‌ളോറിഡ: വേദി മാറിയിട്ടും വിജയ വഴിയിലേക്ക് തിരിച്ചെത്താന്‍ വിന്‍ഡിസിനായില്ല. ഇതോടെ നാലാം ഏകദിനത്തിലും ജയിച്ച് അഞ്ച് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. മത്സരത്തില്‍ റണ്‍ഔട്ടിന്റെ സമയത്ത് സ്റ്റംപ് ഇളക്കാന്‍ ഋഷഭ് പന്ത് സമയമെടുത്തതാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്. 

സ്റ്റംപ് ഇളക്കാന്‍ മനപൂര്‍വം വൈകിപ്പിച്ചതിന് പന്തിനോട് രോഹിത് കലിപ്പിക്കുകയും ചെയ്തു. വിന്‍ഡിസ് ഇന്നിങ്‌സിന്റെ അഞ്ചാമത്തെ ഓവറിലാണ് സംഭവം. നികോളാസ് പൂരനും മയേഴ്‌സും തമ്മില്‍ സിംഗിളിനായുള്ള ഓട്ടത്തിനിടയില്‍ ആശയക്കുഴപ്പമുണ്ടായി. 

അക്ഷര്‍ പട്ടേലിന്റെ ഡെലിവറിയില്‍ പൂരന്‍ കവര്‍ പോയിന്റിലേക്ക് കളിച്ച് സിംഗിളിനായി ഓടി. എന്നാല്‍ പിച്ചിന് നടുക്കെത്തിയപ്പോഴേക്കും നിന്നു. ഈ സമയം സഞ്ജു പന്തെടുത്ത് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ സ്റ്റംപ് ഇളക്കാതെ പന്ത് കാത്ത് നില്‍ക്കുകയാണ് ചെയ്തത്. സമയം കളയാതെ ബെയില്‍സ് ഇളക്കാന്‍ രോഹിത് ഈ സമയം പന്തിനോട് നിര്‍ദേശിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com