പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

43ാം വയസില്‍ ഡബിള്‍സ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി ചരിത്ര നേട്ടം
Rohan Bopanna retires
Rohan Bopannax
Updated on
1 min read

ബംഗളൂരു: രണ്ട് പതിറ്റാണ്ടിനപ്പുറം നീണ്ട പ്രൊഫഷണല്‍ ടെന്നീസ് കരിയറിനു വിരാമമിട്ട് ഇന്ത്യയുടെ ഇതി​ഹാസ താരം രോഹന്‍ ബൊപ്പണ്ണ. ഇതിഹാസങ്ങളായ ലിയാണ്ടര്‍ പെയ്‌സ്, മഹേഷ് ഭൂപതി എന്നിവര്‍ക്കു ശേഷം ഇന്ത്യന്‍ പുരുഷ ടെന്നീസ് ഐക്കണായിരുന്നു ബൊപ്പണ്ണ. പാരിസ് മാസ്റ്റേഴ്‌സ് 1000ത്തിലാണ് അദ്ദേഹം അവസാനമായി പ്രൊഫഷണല്‍ ടെന്നീസ് കളിച്ചത്. 45ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

പെയ്‌സ്, ഭൂപതിമാരെപ്പോലെ ഡബിള്‍സിലായിരുന്നു രോഹന്‍ ബൊപ്പണ്ണയും തിളങ്ങിയത്. രണ്ട് തവണ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയ താരമാണ്. ഒരു പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ് സ്ലാം, ഒരു മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളാണ് കരിയറിലുള്ളത്.

Rohan Bopanna retires
'ജയ് ശ്രീറാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ?'; ജെമീമയ്‌ക്കെതിരെ നടിയും ബിജെപി നേതാവുമായ കസ്തൂരി

2024ല്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു എബ്ഡനൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണാണ് ബൊപ്പണ്ണ നേടിയത്. 43ാം വയസില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ താരം ഡബിള്‍സ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി ചരിത്രമെഴുതിയതാണ് സമീപ കാലത്തെ അദ്ദേഹത്തിന്റെ നിര്‍ണായക നേട്ടം. കാനഡയുടെ ഗബ്രിയേല ഡബ്രോസ്‌കിയ്‌ക്കൊപ്പം ഫ്രഞ്ച് ഓപ്പണ്‍ നേടിയതാണ് മിക്‌സഡ് ഡബിള്‍സിലെ ഗ്രാന്‍ഡ് സ്ലാം നേട്ടം.

ഡബിള്‍സില്‍ രണ്ട് തവണ യുഎസ് ഓപ്പണ്‍ ഫൈനലും മിക്‌സഡ് ഡബിള്‍സില്‍ രണ്ട് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലും കളിച്ചു. ഡബിള്‍സില്‍ രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ സെമി, മൂന്ന് തവണ വിംബിള്‍ഡണ്‍ സെമി എന്നിവ കളിച്ചു. മിക്‌സഡ് ഡബള്‍സില്‍ രണ്ട് തവണ യുഎസ് ഓപ്പണ്‍ സെമി. നാല് തവണ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളും കളിച്ചു. സമൂഹ മാധ്യമത്തിലിട്ട പോസ്റ്റിലാണ് വിരമിക്കല്‍ പ്രഖ്യാപനം.

Rohan Bopanna retires
ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ
Summary

Indian tennis icon Rohan Bopanna has officially announced his retirement from professional tennis, bringing to a close a remarkable career that spanned over two decades.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com