'ജയ് ശ്രീറാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ?'; ജെമീമയ്‌ക്കെതിരെ നടിയും ബിജെപി നേതാവുമായ കസ്തൂരി

'ശിവനോ ഹനുമാനോ ആണ് തന്റെ ജയത്തിന് പിന്നില്‍ എന്ന് ഏതെങ്കിലും താരം പറഞ്ഞിട്ടുണ്ടോ?'
Jemimah Rodrigues gratitude to Jesus, criticism from BJP leader Kasturi Shankar
ജെമീമ,കസ്തൂരി
Updated on
1 min read

ചെന്നൈ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഫൈനലിലേക്ക് എത്തിച്ച ജെമീമ റോഡ്രിഗ്‌സിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവും നടിയുമായ കസ്തൂരി. മത്സരവിജയത്തിന് ശേഷം സംസാരിക്കുമ്പോള്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞതില്‍ യേശുവിന് നന്ദി പറയുന്നു എന്ന് ജെമീമ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കസ്തൂരി ശങ്കര്‍ രംഗത്തെത്തിയത്.

Jemimah Rodrigues gratitude to Jesus, criticism from BJP leader Kasturi Shankar
'എനിക്ക് തനിച്ച് ചെയ്യാന്‍ കഴിയാത്തത്, ദൈവത്തിന് നന്ദി'; കണ്ണീരോടെ ജെമീമ

ശിവനോ ഹനുമാനോ ആണ് തന്റെ ജയത്തിന് പിന്നില്‍ എന്ന് ഏതെങ്കിലും താരം പറഞ്ഞിട്ടുണ്ടോ? ജയ് ശ്രീരാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ? ഹിന്ദുക്കളുടെ വികാരപ്രകടനം ആണെങ്കില്‍ പ്രതികരണങ്ങള്‍ ഉണ്ടാകുമായിരുന്നു. താന്‍ കപടമതേതര വാദി അല്ലെന്നും കസ്തൂരി പറഞ്ഞു. ശാരീരികമായി തളര്‍ന്നപ്പോള്‍ യേശു ഒപ്പം ഉണ്ടായിരുന്നെന്നും അങ്ങനെ ആണ് ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ കഴിഞ്ഞതെന്നും ജെമീമ പറഞ്ഞിരുന്നു. ബൈബിള്‍ വചനത്തോടെയായിരുന്നു വിജയ ശേഷമുള്ള ജെമീമയുടെ പ്രതികരണം. ഇതാണ് കസ്തൂരിയുടെ രൂക്ഷ വിമര്‍ശനത്തിന് കാരണമായത്. ദൈവം ജെമീമയെ അനുഗ്രഹിക്കട്ടെ എന്നും കസ്തൂരി കൂട്ടിച്ചേര്‍ത്തു.

'മത്സരത്തിനിടെ അവശയായിരുന്നു.. ക്ഷീണിതയായിരുന്നു, പക്ഷേ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞതില്‍ യേശുവിന് നന്ദി പറയുന്നു. ഒരു ക്രെഡിറ്റുമെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ എല്ലാം പിന്തുണ എനിക്ക് ഊര്‍ജമായി. അമ്മയ്ക്കും അച്ഛനും എന്റെ കോച്ചിനും എന്നില്‍ വിശ്വസിച്ച ഓരോ വ്യക്തിക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.' ഇതായിരുന്നു ജമീമയുടെ വാക്കുകള്‍.

Jemimah Rodrigues gratitude to Jesus, criticism from BJP leader Kasturi Shankar
ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

'ജെമീമയെ ദൈവം അനുഗ്രഹിക്കട്ടെ. പക്ഷേ, ആരെങ്കിലും ജയ് ശ്രീ റാം എന്നോ ഹര്‍ ഹര്‍ മഹാദേവ് എന്നോ സത് ശ്രീ അകല്‍ എന്നോ പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് ചിന്തിക്കാതിരിക്കാന്‍ കഴിയില്ല' എന്നാണ് ഒരു പോസ്റ്റിന് മറുപടിയായി കസ്തൂരി എഴുതിയത്. ജെമീമയുടെ വിശ്വാസത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്തുകൊണ്ടാണ് മറ്റു വികാരങ്ങളെ നമ്മള്‍ അതേ രീതിയില്‍ പരിഗണിക്കാത്തത്, താനൊരു കപട മതേതരവാദിയല്ലെന്നും കപട സാമൂഹിക സ്വഭാവങ്ങളെയാണ് താന്‍ ചൂണ്ടിക്കാണിക്കുന്നതെന്നും മറ്റൊരു വിമര്‍ശനത്തിന് കസ്തൂരി മറുപടി പറഞ്ഞു.

Summary

Jemimah Rodrigues expressing gratitude to Jesus, leading to criticism from BJP leader Kasturi Shankar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com